ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ജില്ലയിലെ ജലനിരപ്പ് ഉയർന്ന ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും ആദ്യഘട്ട സന്ദർശനം നടത്തുമെന്ന് സംഘം അറിയിച്ചു. എന്നാൽ ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വ്യക്തമാക്കി.
നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
കിഴക്കൻ വെള്ളത്തിന്റെ വരവും തോരാതെ പെയ്യുന്ന മഴയും ശക്തിപ്രാപിച്ചതോടെയാണ് കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നത്. പള്ളാത്തുരുത്തി, കാവാലം, പ്രദേശങ്ങളിൽ അപകട നിലയ്ക്കും മുകളിലാണ് ജലനിരപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആനകുത്തിയാലും കുലുങ്ങില്ലെന്ന പഴമൊഴി അന്വർഥമാക്കുകയാണ് കുര്യാക്കോസ്. വയറു കൊണ്ടും മറ്റും നിരവധി അഭ്യാസങ്ങൾ കുര്യാക്കോസിന് ചെയ്യാനാവും. വയറു വെള്ളംപോലെയാക്കാനും അതേ സമയം തന്നെ പാറപോലെ ഉറപ്പിച്ച് നിര്‍ത്താനും ഒരുപോലെ കഴിയും. വെള്ളംപോലെ ഇളകുന്ന വയറിനെ നൊടിയിടയിലാണ് പാറപോലെ ഉറപ്പിക്കുന്നത്.
സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്റ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ സുജിത് വിജൻപിള്ളയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കടയിൽ എപ്പോഴും പാട്ട് മുഴുങ്ങി കേൾക്കും. പാട്ടിന്റെ ഈണത്തിനൊത്ത് ചുവട് വച്ചാണ് കോയാപ്പു കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്. ഇത് വളരെ രസമുള്ള ഒരു കാഴ്ച്ചയാണ്. എന്നും രാവിലെ 9 മണിയോടെ കോയാപ്പു കട തുറക്കും. പിന്നെ രാത്രി 9 മണിയോളം ഇയാൾ കടയിൽത്തന്നെ ഉണ്ടാകും.
വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് അമ്പാടിക്കെതിരെ കേസെടുത്തത്. എന്നാൽ കേസെടുത്ത പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അമ്പാടിയുടെ ഭീഷണി
കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ മരട് അനീഷും കൂട്ടാളികളുമാണ് ജാമ്യം കിട്ടിയത് ആലപ്പുഴ കോടതിക്കുമുന്നിൽ ആഘോഷമാക്കിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് ഇന്നലെ വൈകുന്നേരമാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇയാളുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഒരാൾ കുതിരപ്പന്തി വാർഡ് സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്. ക്രിമിനൽക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. ഇവർ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ ശാസ്ത്ര-ചരിത്ര-യുക്തി ബോധമുള്ളവരാക്കി മാറ്റണമെന്നും കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേടാണെന്നും മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.