Food Poison: വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; സംഭവത്തിൽ വിശദമായ അന്വേഷണം

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 04:55 PM IST
  • സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ച കുട്ടികൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്
  • ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്ന് സ്കൂൾ അധികൃതർ
  • 12 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Food Poison: വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; സംഭവത്തിൽ വിശദമായ അന്വേഷണം

തിരുവനന്തപുരം:  സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൻ്റെ കാരണം എന്താണെന്ന് വിശദമായി പരിശോധിക്കുമെന്നും മന്ത്രി.

ALSO READ: Food Poison : സ്കൂളിൽ നിന്ന് ഭക്ഷ്യവിഷ ബാധ; വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ല

കായംകുളം ടൗൺ യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ.12 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്\ഉച്ചഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്

നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ പരിശോധന നടത്തി കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു ഇവിടെ നാല് കുട്ടികൾ ചികിത്സ തേടി അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരിയും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ച കുട്ടികൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. വിദ്യാർഥികളുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയാണ്. പ്രശ്‍നങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് വയറുവേദനയും, തലകറക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News