Covid 19 Death: ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ കേരളത്തിൽ; കണക്ക് പുറത്ത് വിട്ട് കേന്ദ്ര സർക്കാർ

Covid 19 Death: 2023-ൽ സംസ്ഥാനത്ത് 87,242 പേർക്ക് കോവിഡ് ബാധിക്കുകയും 516 പേർ മരിക്കുകയുംചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 09:18 AM IST
  • ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ കേരളത്തിൽ
  • കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചത് 66 പേർ
  • 5597 പേർക്കാണ് കഴിഞ്ഞ വർഷം കോവിഡ് സ്ഥിരീകരിച്ചത്
Covid 19 Death: ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ കേരളത്തിൽ; കണക്ക് പുറത്ത് വിട്ട് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ കേരളത്തിലെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട്. ജനുവരിക്കും ഡിസംബർ ആറിനുമിടയിൽ 66 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയിൽ പറഞ്ഞു. 5597 പേർക്കാണ് കഴിഞ്ഞ വർഷം കോവിഡ് സ്ഥിരീകരിച്ചത്. 

2023-ൽ സംസ്ഥാനത്ത് 87,242 പേർക്ക് കോവിഡ് ബാധിക്കുകയും 516 പേർ മരിക്കുകയുംചെയ്തു. 2022-ൽ 15,83,884 പേർക്ക് രോഗം ബാധിക്കുകയും 24,114 പേർ മരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 

Read Also: കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ? പിടിമുറുക്കി പൊലീസ്; ലുക്കൗട്ട് നോട്ടീസ്

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. 2024ൽ 7252 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കർണാടകത്തിൽ 39 പേരും മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ മുപ്പതിലധികം പേരും മരിച്ചതായി കേന്ദ്രസർക്കാർ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു. 

കൊവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും കൊവിഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വളരെ പരിമിതമായ കൊവിഡ് പരിശോധനകൾ മാത്രമാണ് നിലവിൽ ഇന്ത്യയിൽ നടന്നുവരുന്നത്. സാധാരണ പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആർടിപിസിആർ പരിശോധന നടത്താൻ നിർബന്ധിക്കാറില്ലെന്നും ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നതെന്നും ജെപി നദ്ദ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News