ആലപ്പുഴ: ജാമ്യം കിട്ടിയതിലെ സന്തോഷം കോടതി വളപ്പിൽ ഗുണ്ടകകൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ആലപ്പുഴ ജില്ലാ കോടതിയിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളുമാണ് ജാമ്യം കിട്ടിയത് കോടതിവളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ മരട് അനീഷും കൂട്ടാളികളുമാണ് ജാമ്യം കിട്ടിയത് ആലപ്പുഴ കോടതിക്കുമുന്നിൽ ആഘോഷമാക്കിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് ഇന്നലെ വൈകുന്നേരമാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇതേത്തുടർന്നുള്ള സന്തോഷമാണ് പ്രതികൾ കേക്ക് മുറിച്ച് ആഘോഷിച്ചത്. ജാമ്യം ലഭിച്ചയുടൻ പ്രതികൾ കോടതി വളപ്പിൽ ഇറങ്ങി അടുത്തുള്ള ബേക്കറിൽ നിന്ന് കേക്ക് വാങ്ങി മുറിക്കുകയായിരുന്നു. പോലീസും അഭിഭാഷകരും നാട്ടുകാരും നോക്കിനിൽക്കയായിരുന്നു പ്രതികളുടെ ആഘോഷം.
സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയ ഗുണ്ടാ നേതാക്കളായ മരട് അനീഷ്, കരൺ, ഡോൺ അരുൺ എന്നിവരടക്കം 17 പേരെയാണ് ലഹരി മരുന്നും മദ്യവുമായി ആലപ്പുഴ നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
തുടർന്ന് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ ഉൾപ്പടെയുള്ള മയക്കുമരുന്നും നിയമപരമായ അളവിൽകൂടുതൽ മദ്യവും മരട് അനീഷ് സഞ്ചരിച്ച കാറിൽ നിന്നും പിടികൂടിയിരുന്നു. ഇതേത്തുടർന്നായിരുന്നു പ്രതികളുടെ അറസ്റ്റ്. ഈ കേസിലാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കോടതി വളപ്പിലെ പ്രതികളുടെ കേക്ക് മുറി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...