ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സ്കാനിങ്ങിന് വിധേയയാക്കിയപ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന് ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു
തീരദേശ പരിപാലന ചട്ടം ല൦ഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കുന്നത്. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
Kapico Resort Demolition: കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷം പൊളിക്കൽ നടപടികളിലേക്ക് കടക്കും.
Crime News: യുവതിയും കുഞ്ഞും ഇപ്പോൾ ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സിയിലാണ്. കുഞ്ഞിനെ യുവതിക്ക് കൈമാറണോ വേണ്ടയോ എന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും.
നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മാതാവിനെ പൊലീസ് കണ്ടെത്തി. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിയ്ക്കുകയായിരുന്നു യുവതി.
ആലപ്പുഴയിലെ പപ്പട ലഹളയാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്. വിവാഹ സദ്യയില്‍ പപ്പടം വീണ്ടും നൽകാത്തതിനാണ് ആലപ്പുഴയിൽ കല്ല്യാണത്തിന് ഇടയ്ക്ക് കൂട്ടത്തല്ല് ഉണ്ടായത്. ആലപ്പുഴ ഹരിപ്പാട് മുട്ടത്താണ് സംഭവം. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വിവാഹ സദ്യക്കിടയില്‍ പപ്പടം വീണ്ടും നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് വ്യക്തമാക്കുന്നു.
ജീവിതദുരിതങ്ങളോട് പൊരുതിയാണ് സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ടൂർണമെന്റിനായി പത്തംഗ സംഘം ഡൽഹിയിലേക്ക് പറക്കുന്നത്. ഈ മാസം 28 വരെ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
സംസ്ഥാന തലത്തിൽ കാനം - ഇസ്മായീൽ പക്ഷങ്ങൾ തമ്മിലാണ് ബലാബലം ശക്തമെങ്കിൽ ജില്ലയിലെ സ്ഥിതി വ്യത്യസ്തമാണ്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ആഞ്ചലോസ് വിരുദ്ധപക്ഷവും തമ്മിലാണ് ജില്ലയിൽ വിഭാഗീയത നിലനിൽക്കുന്നത്. നിലവിൽ കാനം പക്ഷക്കാരനായ ആഞ്ചലോസിനാണ് സംഘടനയിൽ മേൽക്കൈ.
ആലപ്പുഴ ബ്ലോക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം. ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.