നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച 'പണി' തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് നേടിയത്. ചിത്രം ഇപ്പോൾ ഒടിടിയിലും തരംഗമാകുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു പുതിയ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഗൂഗിളിന്റെ ഓൾ ഇന്ത്യ എന്റർടൈൻമെന്റ് കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ചിത്രം. മലയാളികൾക്ക് പുറമെ ഇതര ഭാഷക്കാരും ചിത്രത്തിന് മികച്ച അഭിപ്രായമാണ് പറയുന്നത്. പ്രതികാരവും പകയും ചേർത്തൊരുക്കിയ ഒരു ആക്ഷൻ ത്രില്ലറായിരുന്നു പണി. ജോജു ജോര്‍ജ് തന്നെയാണ് രചനയും നിർവഹിച്ചത്.
സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജനുവരി 16 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ഒക്ടോബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ 50 ദിവസങ്ങൾ ചിത്രം പിന്നിട്ടിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സാഗർ സൂര്യ, ജുനൈസ് എന്നിവരാണ് ഈ ചിത്രത്തിലെ വില്ലന്മാർ. റിലീസ് ചെയ്തതിന് ശേഷം സാഗർ സൂര്യയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
തന്‍റെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് ജോജു ജോർജ് എത്തിയത്. സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ് ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തിയ ചിത്രമാണിത്.
Also Read: Bestie: ബെസ്റ്റാണ് ഈ 'ബെസ്റ്റി' ഗാനങ്ങൾ; ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തും
അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അറുപതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ക്യാമറ- വേണു ഐ എസ് സി, ജിന്‍റോ ജോർജ്.
എഡിറ്റർ- മനു ആന്‍റണി. പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാമൻ. സ്റ്റണ്ട്- ദിനേശ് സുബ്ബരായൻ. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ്- റോഷൻ എൻ.ജി. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. പിആർഒ- ആതിര ദിൽജിത്ത്. മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.