തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിൽ ഗെയില്‍ പൈപ്പ് ലൈനില്ല; പകരം സിറ്റി ഗ്യാസ് പദ്ധതി എത്തുമെന്ന് മുഖ്യമന്ത്രി

സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്‍റ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആന്‍റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ സുജിത് വിജൻപിള്ളയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 30, 2022, 12:47 PM IST
  • സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്‍റ് പി പ്രദം എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷനാണ് സ്ഥാപിക്കേണ്ടത്.
  • ചവറയില്‍ കെ.എം.എം.എല്‍-ന്റെ കൈവശമുള്ള ഭൂമിയാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിൽ ഗെയില്‍ പൈപ്പ് ലൈനില്ല; പകരം സിറ്റി ഗ്യാസ് പദ്ധതി എത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതക വിതരണത്തിനായി ഗെയിലിന്റെ ആഭിമുഖ്യത്തില്‍ പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. അതേസമയം സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് എ.ജി ആന്‍റ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആന്‍റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ സുജിത് വിജൻപിള്ളയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സിറ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷനാണ് സ്ഥാപിക്കേണ്ടത്. ഒരേക്കര്‍ സ്ഥലം മാത്രമാണ് ഇതിനാവശ്യമായി വരുന്നത്. ഗ്യാസ് പൈപ്പ് ലൈനിനു സമീപമുള്ള സ്ഥലങ്ങളിലും പ്രധാന റോഡിനോട് ചേര്‍ന്നും സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ് കൂടുതല്‍ പ്രായോഗികം. 

Read Also: പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ

ചവറയില്‍  കെ.എം.എം.എല്‍-ന്റെ കൈവശമുള്ള ഭൂമിയാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടിട്ടുള്ളത്. ഇതിനായി ഭൂമി അനുവദിക്കുന്നതിന് കെ.എം.എം.എല്‍-നെ സമീപിച്ചിട്ടുണ്ട്. കെ.എം.എം.എല്‍-ന് സ്ഥലം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാവുന്നതാണ്.

ആലപ്പുഴയിൽ സിപിഎം എംഎൽഎക്കെതിരെ കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ അംഗങ്ങളെ പട്ടി എന്ന് വിളിച്ചെന്നാരോപിച്ച് ആലപ്പുഴയിൽ പട്ടിക്ക് ഭക്ഷണം നൽകി കോൺഗ്രസിന്റെ വ്യത്യസ്തമായ പ്രതിഷേധ സമരം. ആലപ്പുഴ നഗരത്തിലാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധ സമരം നടന്നത്. 

Read Also: Medisep: എന്താണ് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ്? അറിയേണ്ടതെല്ലാം

പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. എംഎൽഎയ്ക്ക് ചിത്തഭ്രമമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും ഷുക്കൂർ ആരോപിച്ചു. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിൽ പ്രകടനം സമാപിച്ചതിന് ശേഷമാണ് പട്ടിക്ക് ഭക്ഷണം നൽകുന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News