ആലപ്പുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയിലെത്തി. രാവിലെ 11മണിയോടെയാണ് സംഘം ആലപ്പുഴ കളക്ട്രേറ്റിൽ എത്തിയത്. ജില്ലാ കളക്ടറെ സന്ദർശിച്ച സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആലപ്പുഴയിലെത്തിയത്. കളക്ട്രേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടറുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ജില്ലയിലെ ജലനിരപ്പ് ഉയർന്ന ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും ആദ്യഘട്ട സന്ദർശനം നടത്തുമെന്ന് സംഘം അറിയിച്ചു. എന്നാൽ ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വ്യക്തമാക്കി.
മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...