ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിച്ച കായംകുളം സെൻറ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഓച്ചിറ പായിക്കഴി സ്വദേശിനി ദേവിക ദീപക്കിന് ഓർമവെച്ച നാൾ മുതൽ ഒപ്പമുള്ളതാണ് കൃത്രിമ കാൽ.
ആലപ്പുഴ തകഴി ഭാഗത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈന്‍ പൊട്ടുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങളും ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.
നീണ്ട പതിനേഴ് വർഷത്തിന് ശേഷമാണ് രാജാകേശവദാസ് നീന്തൽകുളം പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്. സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള രാജാകേശവദാസ് നീന്തൽക്കുളം 1997ലാണ് സ്ഥാപിതമായത്. 2005 വരെ പ്രവർത്തനസജ്ജമായിരുന്ന നീന്തൽകുളം പിന്നീട് പ്രവർത്തനം നിലച്ചു.
ആയുർവേദം അടക്കമുള്ള പ്രാചീന ചികിത്സാരീതികൾ ഒട്ടേറെയുള്ള കേരളത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സോവ റിഗ്പ. നൂറ്റാണ്ടുകൾക്ക് മുൻപ് ഹിമാലയത്തിൽ എത്തിയ ബുദ്ധ സന്യാസിമാരാണ് ഈ ചികിത്സയ്ക്ക് ഇന്ത്യയിൽ പ്രചാരം നൽകിയത്. പ്രധാനമായും ഭക്ഷണക്രമം, ജീവിത രീതി എന്നിവയ്ക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണിത്.
ആലപ്പുഴ കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥനി വിനീഷയുടെ ജീവിതം ദാരിദ്ര്യങ്ങൾക്ക് നടുവിലാണ്. അതിൽ നിന്നെല്ലാം കരകയറി ജീവിതത്തിന് പുതിയ മുഖം കണ്ടെത്താനുള്ള ശ്രമത്തിലാണ് കപ്പലണ്ടി കച്ചവടം. പഠിക്കാനും വീട്ടുകാരെ സഹായിക്കാനും സ്വന്തമായി ജോലിചെയ്യുന്ന വിനിഷ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും താരമാണ്.
Ex-Serviceman Arrested: നേതാജി ഭാഗത്ത് ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച് നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു
Old woman hacked to death: ബന്ധുവായ റിൻജു സാമിന് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. അന്നമ്മ വർഗീസും പ്രതിയായ റിൻജുവും കുടുംബവും ഒരു വീട്ടിലായിരുന്നു താമസം.
ഏകദേശം 1500 കിലോ തൂക്കമുള്ള കേക്കിന്റെ നിർമ്മാണത്തിനാണ് തുടക്കമായത്. ഈന്തപ്പഴം, അത്തിപ്പഴം, ഗോൾഡൻ ആബ്രികോട്ട്, ചെറി, ഇഞ്ചി, ഓറഞ്ച് എന്നിവയാണ് പ്രധാന ചേരുവകൾ. ഒപ്പം വിവിധ ഇനം വിദേശ മദ്യവും ചേർത്താണ് കേക്ക് നിർമ്മാണം. എല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവ. 45 ദിവസമാണ് കേക്ക് പാകമാവാനുള്ള കാലയളവ്.
രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ്.ദക്ഷിണേന്ത്യയിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽ നിന്നുള്ള ഒരു നഗരങ്ങളും ഉൾപ്പെട്ടിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.