Infant Murder Case: കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നു; പ്രതിയായ അമ്മ വിഷം കഴിച്ച നിലയിൽ

Infant Murder Case: കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. 

Last Updated : Jan 20, 2025, 11:09 AM IST
  • കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
  • ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ ശ്രമം
Infant Murder Case: കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നു; പ്രതിയായ അമ്മ വിഷം കഴിച്ച നിലയിൽ

കോഴിക്കോട്: സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യ ജീവനൊടുക്കാൻ ശ്രമിച്ചു. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ ശ്രമം. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശരണ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2020 ഫെബ്രുവരിയിലാണ് ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടിൽ നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. 

Read Also: 'കാലിൽ മുറിവ്, ഹൃദയ വാൾവിൽ ബ്ലോക്ക്'; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശരണ്യയും പ്രണവും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.

കേസിൽ ജാമ്യം ലഭിച്ച ശരണ്യ കേരളത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്. ഇന്ന് വിചാരണ തുടങ്ങാനിരിക്കെ കേരളത്തിൽ എത്തിയ ശരണ്യയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അബോധവസ്ഥയിൽ കാണുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News