ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ''പൊൻമാൻ'' ജനുവരി മുപ്പതിന് തിയേറ്ററുകളിലേക്ക്. സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിട്ടുള്ളത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ALSO READ: തമിഴിൽ ഹിറ്റടിക്കാൻ നിവിൻ പോളി; 'യേഴ് കടൽ യേഴ് മലൈ' ട്രെയിലർ എത്തി
സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ: നിധിൻ രാജ് ആരോൾ. പ്രൊജക്റ്റ് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ. പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ. കലാസംവിധാനം: കൃപേഷ് അയപ്പൻകുട്ടി. വസ്ത്രാലങ്കാരം: മെൽവി ജെ. മേക്കപ്പ്: സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിമൽ വിജയ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: എൽസൺ എൽദോസ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. ആക്ഷൻ: ഫീനിക്സ് പ്രഭു. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്. സ്റ്റിൽസ്: രോഹിത് കൃഷ്ണൻ. പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്. പി ആർഒ: എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.