റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ജിമ്നി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മീനാക്ഷി നായികയാവുന്ന ചിത്രം ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദർശനത്തിനെത്തിക്കുന്നു. സീമ ജി. നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ.എം. ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ലഹരിയുടെ പിടിയിലായ കോളനി, ഉയർന്ന ഉദ്യോഗസ്ഥൻ്റെ മകനായ ഡോക്ടറും ഈ മാഫിയകളുടെ കണ്ണി ആകേണ്ടി വരുന്നു. അതിൽ നിന്ന് മോചിതനാകാൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടുന്ന ഡോക്ടറും കുടുംബവും, ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കഥയാണ് സൂപ്പർ ജിമ്നി പറയുന്നത്. വളരെ നാളുകൾക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ നൊമ്പരങ്ങളും ചിരിയും ചിന്തയുമായ എത്തുന്ന സിനിമയാണ് "സൂപ്പർ ജിമ്നി".
Also Read: Yezhu Kadal Yezhu Malai: തമിഴിൽ ഹിറ്റടിക്കാൻ നിവിൻ പോളി; 'യേഴ് കടൽ യേഴ് മലൈ' ട്രെയിലർ എത്തി
ജി.കെ.നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോക്ടർ വി.ബി. ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കോവളം, മധു ബാലകൃഷണൻ, സുമേഷ് ഐയിരൂർ, ടെസ്റ്റിൻ ടോം എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം - പ്രദീപ് ഇലന്തൂർ. എഡിറ്റിംഗ്- ജിതിൻ കുമ്പുക്കാട്ട്, കല- ഷെറീഫ് ചാവക്കാട്, മേക്കപ്പ്- ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്- അജീഷ് അവണി,ആക്ഷൻ കോറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്, ടൈറ്റിൽ മ്യൂസിക്- വി.ബി രാജേഷ്, സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ- പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്,
പി ആർ ഒ-എ.എസ്. ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.