Newly Wed Girl Died: രണ്ട് മാസം മുമ്പ് വിവാഹം; കൊല്ലത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

രണ്ട് മാസം മുൻപാണ് ശ്രുതി വിവാഹിതയായത്. ഭർതൃ​ഗ്രഹത്തിലാണ് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Jan 20, 2025, 06:22 PM IST
  • രണ്ടു മാസം മുമ്പാണ് ശ്രുതി അന്യമതത്തിൽപെട്ട യുവാവിനെ വിവാഹം ചെയ്തത്.
  • ഞായറാഴ്ച രാത്രി ഭർതൃവീട്ടിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Newly Wed Girl Died: രണ്ട് മാസം മുമ്പ് വിവാഹം; കൊല്ലത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കടയ്ക്കലിൽ നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ശ്രുതി അന്യമതത്തിൽപെട്ട യുവാവിനെ വിവാഹം ചെയ്തത്. ഞായറാഴ്ച രാത്രി ഭർതൃവീട്ടിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും കടയ്ക്കൽ പൊലീസ് അറിയിച്ചു.

അതേസമയം മലപ്പുറത്ത് നിറത്തിന്റെ പേരിൽ അവഹേളത്തിന് ഇരയായി നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊണ്ടോട്ടി ഗവ. കോളേജ് വിദ്യാർഥിയായ ഷഹാന മുംതാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. 

Also Read: Shahana Mumthas Death: നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ

 

ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റെയും മാനസിക പീഡനമാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. മുംതാസിന് നിറം കുറവായതിനാൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചിരുന്നുവെന്ന് കുടുംബം മൊഴി നൽകി. ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും പെൺകുട്ടിയെ അവഹേളിച്ചു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടേയും വിവാഹം.

20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായത്. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News