ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും. കനത്ത തണുപ്പ് കാരണം പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
Also Read: യുദ്ധം തുടരാൻ അവകാശമുണ്ട്; വെടിനിർത്തൽ താൽക്കാലികമെന്ന് നെതന്യാഹു
ട്രംപിനൊപ്പം, വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ശേഷം ഉദ്‌ഘാടന പ്രസംഗം നടത്തും. അതിൽ അടുത്ത നാല് വർഷത്തേക്കുള്ള തൻ്റെ കാഴ്ചപ്പാട് ട്രംപ് വിശദീകരിക്കും എന്നാണ് റിപ്പോർട്ട്. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും നിരവധി ക്രിമിനൽ കേസുകൾ നേരിടുകയും ചെയ്ത ഒരു നേതാവിൻ്റെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അതിശയകരമായ തിരിച്ചുവരവുകളിൽ ഒന്നായി ഈ ദിവസം അടയാളപ്പെടുത്തും.
സത്യപ്രതിജ്ഞയ്ക്കായുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കുമെന്നാണ് പ്രവചനം. ശൈത്യക്കാറ്റിന്‍റെ കൂടി സാധ്യത കണക്കിലെടുത്താണ് ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലേക്ക് മാറ്റിയിരിക്കുന്നത്. 40 വര്‍ഷത്തിനു ശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്ന വേദിയില്‍ നിന്ന് മാറ്റുന്നത് എന്നത് ശ്രദ്ധേയം.
Also Read: മേട രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, മീന രാശിക്കാർക്ക് വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ്‍ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും. അധികാരമേറ്റാല്‍ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് ട്രംപിന്റെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.