Crime News: യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

Crime News Thiruvananthapuram: അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 02:28 PM IST
  • പതിനൊന്നരയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
  • രാവിലെ 8.30ന് യുവതി മകനെ സ്കൂളിൽ പറഞ്ഞയച്ചിരുന്നു
Crime News: യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. കഠിനംകുളം സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.

കഠിനംകുളം പോലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നത്. പതിനൊന്നരയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8.30ന് യുവതി മകനെ സ്കൂളിൽ പറഞ്ഞയച്ചിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു.

കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്. ഈ യുവാവ് രണ്ട് ദിവസം മുമ്പ് ഇവിടെ എത്തിയിരുന്നതായി വിവരമുണ്ട്. ചുറ്റും അടച്ചിരുന്ന വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News