ICC World Cup 2023: കളിച്ച 10-ലും 10, ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഇതുവരെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 10 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇതിൽ ഒരു മത്സരം പോലും തോറ്റിട്ടില്ല. 20 വർഷം മുമ്പ്, 2003 ലെ ഏകദിന ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ  9 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 12:03 PM IST
  • ഇതുവരെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 10 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്
  • 2015 ഏകദിന ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ 7 മത്സരങ്ങൾ എന്ന കണക്കും ഇന്ത്യ മറി കടന്നു
  • ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡാണ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ തകർത്തത്
ICC World Cup 2023: കളിച്ച 10-ലും  10, ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലൻഡ് ടീമിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ നാലാം തവണയും ലോകകപ്പ് ഫൈനലിലെത്തി. ഇതിന് കരുത്തായത് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തന്നെയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അത് എന്തു കൊണ്ടും മികച്ചൊരു തീരുമാനമായിരുന്നു. മറുപടി ബാറ്റിംഗിൽ ഇറങ്ങിയ ന്യൂസിലാൻറ് 327 റൺസിന് ഓൾഔട്ടായി. സെമി ഫൈനൽ മത്സരം ജയിച്ചതോടെ സൗരവ് ഗാംഗുലിയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡ് കൂടിയാണ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ തകർത്തത്.

ഇതുവരെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 10 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇതിൽ ഒരു മത്സരം പോലും തോറ്റിട്ടില്ല. 20 വർഷം മുമ്പ്, 2003 ലെ ഏകദിന ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ  9 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇപ്പോഴിതാ ഗാംഗുലിയുടെ റെക്കോർഡ് മറി കടന്നിരിക്കുകയാണ് രോഹിത് ശർമ്മ. ഇതിന് പുറമെ ഒരു ഏകദിന ലോകകപ്പിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ഇന്ത്യയുടെ ക്യാപ്റ്റനായും രോഹിത് മാറി. 2015 ഏകദിന ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ 7 മത്സരങ്ങൾ എന്ന റെക്കോർഡാണ് മറി കടന്നത്. ഒരു ഏകദിന ലോകകപ്പിൽ എറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച മറ്റ് ടീമുകളെ പറ്റി നോക്കാം.

11 – ഓസ്‌ട്രേലിയ (2003)

11 – ഓസ്ട്രേലിയ (2007)
10 – ഇന്ത്യ (2023)
9 – ഇന്ത്യ (2003)
8 – ശ്രീലങ്ക (2007)
8 – ന്യൂസിലാൻഡ് (2015)

ഇതുവരെ രണ്ട് തവണ മാത്രമാണ് ഇന്ത്യ ലോകകപ്പ് നേടിയത്. 1983ൽ കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലും 2011ൽ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിലും. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ 2003-ൽ
ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.  ഇനി എല്ലാ കണ്ണുകളും ഫൈനലിലേക്ക് ഉറ്റു നോക്കുകയാണ്. ഫൈനലിൽ ഏത് ടീം എത്തിയാലും ഇരു ടീമുകളും തമ്മിൽ മികച്ച പോരാട്ടം തന്നെ നടക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News