നെയ്യാറ്റിൻകരയിൽ സമാധി ഇരുത്തിയ ഗോപന്റെ മരണത്തിൽ ദുരൂഹത അവസാനിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
അതേസമയം, നെയ്യാറ്റിൻകരയിലെ ഗോപന്റെ സമാധി വലിയ വാർത്തയാകുമ്പോൾ അതിന് സമാനമായി പഞ്ചാബിലുണ്ടായ മറ്റൊരു കേസും ചർച്ചയാവുകയാണ്.
ഗോപൻ സ്വാമിയെ പോലെ ഒരു സ്വാമി അങ്ങ് പഞ്ചാബിലുമുണ്ട്. ഗോപൻ സ്വാമിയെ സമാധി ഇരുത്തിയത് വീട്ടുകാരാണെങ്കിൽ ഇവിടെ അനുയായികളാണ് മൃതദേഹം വിട്ടുനൽകാതിരിക്കുന്നത്. 11 വർഷം മുൻപ് മരിച്ച ആത്മീയ നേതാവ് അശുതോഷ് മഹാരാജ് സിങ്ങിനെ അനുയായികൾ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറിലാണ് അശുതോഷ് മഹാരാജിന്റെ ശവശരീരം സൂക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ നേതാവ് ധ്യാനത്തിലാണെന്നും ഒരിക്കല്‍ എഴുന്നേല്‍ക്കുമെന്നുമുള്ള വിശ്വാസത്തിലാണ് അനുയായികള്‍.
2014 ജനുവരി 29നാണ് നെഞ്ചുവേദനയെ തുടർന്ന് അശുതോഷ് മഹാരാജ് സിങ് മരിക്കുന്നത്. പരിശോധനയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. എന്നാൽ അനുയായികൾ അത് വിശ്വസിച്ചിട്ടില്ല.
ഇന്ത്യയില്‍ മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഹിമാലയത്തിലെ ഉയര്‍ന്ന കൊടുമുടികളില്‍ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആത്മീയഗുരുക്കള്‍ 'സമാധി'യിലേക്ക് പോയിട്ടുണ്ടെന്നും പിന്നീട് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും അനുയായികൾ പറയുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് ആർക്കും പ്രവേശനം അനുവാദമില്ല.
അശുതോഷിന്റെ മകനെന്ന് അവകാശപ്പെട്ട് ദലിപ് കുമാർ ഝാ എന്നയാൾ മൃതദേഹം വിട്ടുകിട്ടണമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ അനുയായികൾ ഇതിനെ എതിർത്തു. തുടർന്ന് ദലിപ് കുമാർ ഝാ കോടതിയെ സമീപിച്ചെങ്കിലും മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
Read Also: എൽഡിഎഫ് കൗൺസിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ
കോടതി ഉത്തരവനുസരിച്ച് മൂന്ന് ഡോക്ടർമാരുടെ സമിതി ആറുമാസത്തിലൊരിക്കൽ മൃതദേഹം അഴുകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. 2018 ഡിസംബറിലാണ് അവസാനമായി ഇത്തരത്തിൽ പരിശോധന നടത്തിയത്.
1946-ൽ ബീഹാറിലെ ദർബംഗ ജില്ലയിലെ നഖ്‌ലോറിലാണ് അശുതോഷ് മഹാരാജ് ജനിച്ചത്. വിവാഹം കഴിഞ്ഞ് ഏകദേശം 18 മാസങ്ങൾക്ക് ശേഷം ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അശുതോഷ് മാനവ് ഉത്ഹാൻ സേവാ സമിതിയുടെ സ്ഥാപകനായ സത്പാൽ മഹാരാജിൻ്റെ ശിഷ്യനായി. 1983ലാണ് അശുതോഷ്, ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ സ്ഥാപിക്കുന്നത്.
തുടക്ക കാലത്ത് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അദ്ദേഹം പരിപാടികൾ സംഘടിപ്പിച്ചു. 1991 ൽ ഡൽഹി കേന്ദ്രമായി പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ന് ഇന്ന് രാജ്യത്തു പലയിടത്തുമായി അതിന് നൂറിലേറെ ശാഖകളും ലോകമെമ്പാടുമായി കോടിക്കണക്കിന് അനുയായികളുമുണ്ട്. യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അനുയായികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.