കൊച്ചി: ഹണി റോസിന് തന്റെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടുവെന്ന് രാഹുൽ ഈശ്വർ. ഹണി റോസിന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ല. ഇപ്പോൾ കേസെടുക്കുന്നില്ല, കോടതി വഴി പോകണം, അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, നിയമോപദേശം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള വാർത്തകൾ. ഹണി റോസിന് തിരിച്ചടി എന്ന് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ് കാണിച്ചത്.
വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ നടി തയാറാകണമെന്നും രാഹുൽ പറഞ്ഞു. ദ്വയാർഥ പ്രയോഗങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള നീക്കങ്ങൾ ഹണിയുടെ ക്രഡിറ്റ് തന്നെയാണ്. പരാതി കൊടുക്കുന്നവർ ആരും അതിജീവിതർ അല്ല, മറിച്ച് അവർ പരാതിക്കാരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. വനിതാ കമ്മീഷനും യുവജന കമ്മീഷനും ഒരു അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നത് വിഷമകരമാണെന്നും രാഹുൽ. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. എന്നാൽ തൻ്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്നും രാഹുൽ പറഞ്ഞു.
അതേസമയം പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കിയെന്നും ഇത് എംഎൽഎമാർക്ക് നൽകുമെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനുവരി 21 നിവേദനം നൽകും. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമികമായി ആശയവിനിമയം നടത്തി. നിയമസഭയിൽ പ്രൈവറ്റ് ബില്ലായി വിഷയം അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പള്ളിയിൽ നിന്ന് ഉറപ്പുകിട്ടിയതായും രാഹുൽ പറഞ്ഞു. തന്നെ ജയിലിൽ അടച്ചാലും പോരാട്ടം തുടരും. ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി വഴി പരാതി നൽകണമെന്നാണ് കൊച്ചി പൊലീസ് അറിയിക്കുന്നത്. താരത്തിന്റെ പരാതിയിൽ രാഹുൽ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിക്കുന്നത്. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.