8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വരുന്നതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും എത്രത്തോളം മാറ്റം വരും, അറിയാം...!

8th Pay Commission Big Update: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 

8th Pay Commission Latest Update: കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് അറിയിച്ചത്.

1 /11

പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ വാർത്തയുമായിട്ടാണ് മോദി സർക്കാർ എത്തിയിരിക്കുന്നത്.

2 /11

ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള അംഗീകാരം കേന്ദ്ര സർക്കാർ നൽകി. ഇതിലൂടെ 20% മുതൽ 30% വരെ പെൻഷൻ വർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൻഷൻ വർധന നിർണയിക്കുന്നതിൽ ഫിറ്റ്മെൻ്റ് ഘടകം നിർണായകമാണ്.

3 /11

ഇതിലൂടെ ഏകദേശം 1.25 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ബമ്പർ നേട്ടങ്ങളാണ് ലഭിക്കുന്നത്. നിലവിലെ ഏഴാം ശമ്പള കമ്മിഷൻ്റെ കാലാവധി 2026 ജനുവരിയിൽ അവസാനിക്കും. അതിനുശേഷമായിരിക്കും എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ വരുന്നത്

4 /11

ഈ തീരുമാനത്തിനിടയിൽ വരുന്ന ഒരു ചോദ്യം ജീവനക്കാരെ പോലെ പെൻഷൻകാർക്കും ഇതിന്റെ നല്ലൊരു ആനുകൂല്യം ഉണ്ടാകുമോ? അതോ ചെറിയൊരു മാറ്റമേ ഉണ്ടാകുകയുള്ളോ? എന്നതാണ്

5 /11

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും ലഭിക്കുന്നത് 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിലാണ്

6 /11

TeamLease ൻ്റെ വൈസ് പ്രസിഡൻ്റ് കൃഷ്‌ണേന്ദു ചാറ്റർജി പറഞ്ഞതനുസരിച്ച് , ശരാശരി പെൻഷൻ വർദ്ധനവ് ശമ്പള വർദ്ധനവിന് അനുസൃതമായിരിക്കും. ഇത് 2.5-2.8 എന്ന ഫിറ്റ്‌മെൻ്റ് ഫാക്‌ടറിലായിരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ പെൻഷൻ നിലവിലെ 9,000 രൂപയിൽ നിന്ന് 22,500 രൂപയ്ക്കും 25,200 രൂപയ്ക്കും ഇടയിലാകും

7 /11

ഇനി എട്ടാം ശമ്പള കമ്മീഷനിൽ 2.86 എന്ന ഫിറ്റ്‌മെൻ്റ് ഘടകം സർക്കാർ അംഗീകരിച്ചാൽ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും പെൻഷനും 186% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്

8 /11

നേരത്തെയുള്ള ശമ്പള കമ്മീഷനുകളിൽ നിന്നുള്ള ശരാശരി പെൻഷൻ വർദ്ധന ശതമാനം അടിസ്ഥാനമാക്കി വർദ്ധന പ്രവചിക്കുന്നത് പ്രായോഗികമല്ലെങ്കിലും എട്ടാം ശമ്പള കമ്മീഷന്റെ ശരാശരി പെൻഷൻ വർദ്ധനവ് 20% മുതൽ 30% വരെ ആയേക്കാം. യഥാർത്ഥ വർദ്ധനവ് എത്രയായിരിക്കുമെന്നത് സാമ്പത്തിക സാഹചര്യങ്ങളും ബജറ്റ് പരിമിതികളും ഉൾപ്പെടെ കമ്മീഷൻ പരിഗണിക്കുന്ന വിവിധ ഘടകങ്ങളെ ആശ്രയിചായിരിക്കും തീരുമാനിക്കുക

9 /11

എട്ടാം ശമ്പള കമ്മീഷനു കീഴിലുള്ള പെൻഷനുകൾ ശമ്പള പരിഷ്‌കരണത്തിന് അനുസൃതമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ഇത് ശരാശരി 25-30% ആയിരിക്കാമെന്നും അഭിപ്രായമുണ്ട്. മാത്രമല്ല നേരത്തെയുള്ള അതായത് 6, 7 ശമ്പള കമ്മീഷനുകൾ ശമ്പള വർദ്ധനവുമായി പൊരുത്തപ്പെടുന്ന പെൻഷൻ വർദ്ധനവ് തന്നെയാണ് നൽകിയത്. അതുകൊണ്ടുതന്നെ 2.57 എന്ന ഫിറ്റ്‌മെൻ്റ് ഫാക്ടർ നടപ്പിലാക്കിയാൾ പെൻഷനിലും 23-25 ശതമാനം വർദ്ധനവുണ്ടാകും

10 /11

റിട്ടയർ ചെയ്യുന്നവർക്കും മുതിർന്ന പെൻഷൻകാർക്കുള്ള അധിക അലവൻസുകളും പണപ്പെരുപ്പം നികത്തുന്നതിന് ഉയർന്ന ഡിയർനെസ് റിലീഫും (DR) ലഭിക്കും. വിരമിക്കലിന് ശേഷമുള്ള ന്യായമായ ആനുകൂല്യങ്ങൾക്കായുള്ള ജീവനക്കാരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി വർദ്ധിച്ചുവരുന്ന ചെലവുകൾ നിറവേറ്റുന്നതിന് പെൻഷനുകൾ പര്യാപ്തമാണ്.  എങ്കിലും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും സർക്കാർ ഈ ശുപാർശകൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ എട്ടാം ശമ്പള കമ്മീഷനിലെ കൃത്യമായ വർദ്ധനവ് എത്ര ശതമാനമെന്ന് അറിയാൻ കഴിയൂ.

11 /11

പുതുക്കിയ അടിസ്ഥാന ശമ്പളവും പെൻഷനും കണക്കാക്കാൻ ഉപയോഗിക്കുന്ന ഫിറ്റ്‌മെൻ്റ് ഫാക്ടർ പെൻഷൻ വർദ്ധനവ് നിർണ്ണയിക്കുന്നതിൽ ഒരു നിർണായ പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന് ഫിറ്റ്മെൻ്റ് ഘടകം 2.5 ആയാൽ നിലവിലെ അടിസ്ഥാന പെൻഷൻ 30,000 രൂപയാണെങ്കിൽ, പുതുക്കിയ അടിസ്ഥാന പെൻഷൻ 75,000 രൂപയായി വർദ്ധിക്കും.

You May Like

Sponsored by Taboola