ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു.
ഒരു ഗ്രഹം അതിൻറെ ഭ്രമണപഥത്തിൽ പിന്നോട്ട് സഞ്ചരിക്കുന്നതാണ് വക്രഗതി സഞ്ചാരം. ഭൂമി സൂര്യന് ചുറ്റുമുള്ള സഞ്ചാരത്തിൽ മറ്റൊരു ഗ്രഹത്തെ പിന്നിലാക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
ജനുവരി 21ന് ബുധൻറെ രാശിയായ മിഥുനത്തിൽ ചൊവ്വ വക്രഗതി സഞ്ചാരം ആരംഭിക്കും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യവും നേട്ടങ്ങളും നൽകും.
മിഥുനം രാശിയിലാണ് ചൊവ്വയുടെ വക്രഗതി സംഭവിക്കുന്നത്. അതിനാൽ മിഥുനം രാശിക്കാർക്ക് ഇത് നിരവധി നേട്ടങ്ങൾ നൽകും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ജോലിയിലും ബിസിനസിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശോഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം രാശിയിൽ ജനിച്ച ആളുകൾക്ക് കർമ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. സമ്പത്ത് വർധിക്കും. ചിലവുകൾ നിയന്ത്രിക്കാനാകും. സമ്പാദ്യം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് അനുകൂല സമയമാണ്.
വൃശ്ചിക രാശിക്കാർക്ക് ചൊവ്വയുടെ വക്രഗതി സമയം, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)