Gururatna Award: ഗുരുരത്നം പുരസ്‌കാരം ഡോ. ജോർജ് തോമസിനും ഡോ. ജേക്കബ് മണ്ണുംമൂടിനും; പുരസ്കാരം വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

MGM group of institutions: എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ  രണ്ടാമത് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 11:33 PM IST
  • വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം
  • ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്
Gururatna Award: ഗുരുരത്നം പുരസ്‌കാരം ഡോ. ജോർജ് തോമസിനും ഡോ. ജേക്കബ് മണ്ണുംമൂടിനും; പുരസ്കാരം വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ  രണ്ടാമത് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു. ഡോ. ജോർജ് തോമസിനും ഡോ. ജേക്കബ് മണ്ണുംമൂടിനും ആണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ ്പുരസ്കാരം.

എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ  കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്,  മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  സിഇഎസ്‌  ഗോപിനാഥ് മഠത്തിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ  തിരഞ്ഞെടുത്തത്.

കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ  എഞ്ചിനീയറിംഗ്, ഫാർമസി, പോളിടെക്‌നിക്,  ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ  11 പ്രൊഫഷണൽ  കോളേജുകളും 14 സ്‌കൂളുകളുമായി  ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ  മുപ്പതിലധികം വർഷങ്ങളായി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രവർത്തിക്കുന്നു.

ഡോ. ജോർജ് തോമസ്, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER)  സീനിയർ പ്രൊഫസറും ഡീൻ (ഫാക്കൽറ്റി അഫയേഴ്സ്) ആണ്. ഫിസിക്കൽ കെമിസ്ട്രിയുടെ വിശാലമായ മേഖലകളിൽ പ്രൊഫ. തോമസ് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. തന്മാത്രകളുടെയും പദാർത്ഥങ്ങളുടെയും ഫോട്ടോഫിസിക്സിലും ഫോട്ടോകെമിസ്ട്രിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ഗവേഷണം.

കേന്ദ്ര സർക്കാരിന്റെ അടിസ്ഥാനപരവും പ്രായോഗികവുമായ നിരവധി പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. IISER തിരുവനന്തപുരത്തിൻ്റെ അക്കാദമികവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ ജോർജ്ജ് തോമസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2013-2014 കാലയളവിൽ ഡയറക്ടറായും (അധിക ചുമതല), 2010-2015 കാലയളവിൽ ഡീനായും (അക്കാദമിക്‌സ് ആൻഡ് ഫാക്കൽറ്റി അഫയേഴ്‌സ്) സേവനമനുഷ്ഠിച്ചു.

ഡോ. ജേക്കബ് മണ്ണുംമൂട്, കോട്ടയം ബസേലിയോസ് കോളങ്കിൽ നിന്ന് ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സി. അന്തപ്പായിയുടെ കൃതികൾ - ഒരു പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ചു. മികച്ച ഗവേഷണ ലേഖനത്തിനുള്ള സി.ഡി. സാമുവേൽ അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാള വിമർശനത്തിൻ്റെ പൂർവമുഖം, സത്യത്തിൻ്റെ വൈരുദ്ധ്യാത്മകത എന്നീ 'ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കരിയർ ഗൈഡൻസെൽ, സൗഹൃദാ ക്ലബ്ബ് എന്നിവയുടെ കോട്ടയം ജില്ലാ കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട ജില്ലയിലുള്ള  വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു വരുന്നു.

പുരസ്‌കാരം എറണാകുളം കണ്ടനാട് എംജിഎം പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കഴിഞ്ഞ തവണ എംജിഎം ഗുരുരത്നം പുരസ്‌കാരം അവാർഡ് പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ, പ്രൊഫ. ഡോ. അമൃത്കുമാർ എന്നിവർക്കായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News