വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചിരിക്കുന്നത്.
Also Read: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്
മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം ആഗസ്റ്റിൽ അദ്ദേഹത്തിന് എംഫിസീമ കണ്ടെത്തിയിരുന്നു. എംഫിസീമ തുടർച്ചയായ പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണ്. ഇതാകാം മരണ കാരണമെന്നാണ് കരുതുന്നത്.
മുൾഹോളണ്ട് ഡ്രൈവ്, ദി എലിഫന്റ് മാൻ, ബ്ലൂ വെല്‍വറ്റ് എന്നീ സിനിമകളുഡി സംവിധായകനാണ്. ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത ടിവി സീരിസായ ട്വിന്‍ പീക്ക്‌സ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തും. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ഇതുകൂടാതെ 2019 ല്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള അക്കാദമി അവാര്‍ഡും ലഭിച്ചു.
Also Read: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും
ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ഹോളിവുഡില്‍ ലിഞ്ചിയന്‍ സ്‌റ്റൈല്‍ സിനിമകള്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്