Warning in Malappuram: ആരും പേടിക്കണ്ട; 21ന് മലപ്പുറത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

Warning in Malappuram: മലപ്പുറത്തുകാർ പേടിക്കണ്ട 21 ചൊവ്വാഴ്ച്ച ജില്ലയിൽ പലയിടങ്ങളിലും സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 08:58 PM IST
  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 'കവചം' മുന്നറിയിപ്പുകളുടെ ഭാഗമായാണ് സൈറൺ മുഴങ്ങുക
  • 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
Warning in Malappuram: ആരും പേടിക്കണ്ട; 21ന് മലപ്പുറത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

തിരുവനന്തപുരം: മലപ്പുറത്തുകാർ പേടിക്കണ്ട 21 ചൊവ്വാഴ്ച്ച ജില്ലയിൽ പലയിടങ്ങളിലും സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

Also read-Neyyattinkara Samadhi Case: സമാധിയിൽ നിന്ന് 'മഹാസമാധി' വരെ, ദുരൂഹത നീങ്ങിയോ? കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്

മലപ്പുറം ജില്ലയിലെ എട്ട് സ്‌കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ ആകെ 91 സൈറണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടന ദിവസമായ 21 ന് വൈകീട്ട് അഞ്ചിന് ശേഷം പ്രവര്‍ത്തന പരീക്ഷണത്തിന്‍റെ ഭാഗമായി സൈറണുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Also read-Rahul Easwar: 'വാർത്ത ചാനലുകളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നു'; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ

ജില്ലയില്‍ ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് തൃക്കാവ്, ജിഎംഎല്‍പിഎസ് കൂട്ടായി നോര്‍ത്ത്, ജിയുപിഎസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജിഎംയുപിഎസ് പറവണ്ണ, ജിഎഫ്എല്‍പിഎസ് പരപ്പനങ്ങാടി, ജിഎംവിഎച്ച്എസ്എസ് നിലമ്പൂര്‍, ജിവിഎച്ച്എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News