പാലക്കാട്: ബൈക്കിന്റെ താക്കോല്‍ കൊടുക്കാത്തതിന് മകൻ അമ്മയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. കുത്തേറ്റത് ചേരാമംഗലം പള്ളിപ്പാടം വീട്ടില്‍ രമയ്ക്കാണ്. സംഭവത്തില്‍ മകന്‍ അശ്വിനെ പോലീസ് തിരയുകയാണ്.
പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ രാവിലെ 9:30 ഓടെയാണ്. അശ്വിന്‍ അമ്മയോട് ബൈക്കിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെ തുടര്‍ന്ന് വഴക്കുണ്ടായതായും വഴക്കിനിടെ അശ്വിന്‍ സഹോദരന്‍ അബിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും. ഇത് അബിനും അമ്മയും ചേര്‍ന്ന് തടയുകയുമായിരുന്നു.
Also Read: 10 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ജോലിയിലും ബിസിനസ്സിലും പുരോഗതിയും ഒപ്പം സാമ്പത്തിക നേട്ടവും!
ഇതിനുപിന്നാലെ അശ്വിൻ കാലിന് പരിക്കേറ്റു കിടക്കുകയായിരുന്ന അച്ഛന്‍ പരമേശ്വരനെ കുത്താനായി ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് രമയ്ക്ക് കുത്തേറ്റത്. തടുക്കാന്‍ ശ്രമിക്കുന്നതിനിടെ രമയുടെ വലത് കൈയില്‍ നാലുതവണയാണ് അശ്വിൻ കുത്തിയത്. സംഭവത്തില്‍ ആലത്തൂര്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.