നെയ്യാറ്റിൻകര: വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപനെ വീണ്ടും സമാധി ഇരുത്തി. സന്യാസിമാരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. പൊളിച്ച കല്ലറയ്ക്ക് സമീപം നിർമ്മിച്ച 'ഋഷിപീഠം' എന്ന പേരിലുള്ള പുതിയ മണ്ഡപത്തിലാണ് സമാധി ഇരുത്തിയത്.
ഗോപൻ്റെ രണ്ട് മക്കളും ചടങ്ങുകളിൽ പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപയാത്രയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. സമാധി വിഷയം വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഗോപൻ്റെ മകൻ സനന്ദൻ പറഞ്ഞു.
അതേസമയം ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. കുടുബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോർട്ട്.
മരണം നടന്ന സമയത്തെക്കുറിച്ച് അവ്യക്തതയുണ്ട്. തലയിൽ കരുവാളിച്ച പാടുകളുണ്ട്. ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്ന് സംശയമുള്ളതായി ഡോക്ടർമാർ അറിയിച്ചു.
Read Also: പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 7 വർഷം കഠിനതടവ്
ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെയാണ് മക്കൾ സമാധി ഇരുത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
നാട്ടുകാരുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതു. തുടർന്ന് ആർഡിഒ കൂടിയായ സബ് കലക്ടർ ഒ.വി.ആൽഫ്രഡിന്റെ നേതൃത്വത്തിൽ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.