ആലത്തൂർ: പാലക്കാട് കുഴല്‍മന്ദത്ത് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി തെക്കേപരുക്കമ്പള്ളം കോക്കാട് വീട്ടില്‍ കിഷോറാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Also Read: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കിഷോര്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു. രാത്രി തോലമ്പുഴയില്‍ അമ്മാവന്റെ റബ്ബര്‍ തോട്ടത്തിലെത്തിയ കിഷോര്‍, മരിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ അനീഷിന് വാട്സാപ്പ് മെസ്സേജ് അയക്കുകയും പിന്നാലെ ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മെസ്സേജ് ലഭിച്ചതിന് പിന്നാലെ അന്വേഷിച്ചെത്തിയ സഹോദരനും ബന്ധുക്കളുമാണ് തോട്ടത്തിനുള്ളില്‍ പൊള്ളലേറ്റ് നിലയില്‍ കിഷോറിനെ കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ കിഷോറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവിടെ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച കിഷോർ മരിച്ചത്. ബിടെക് ബിരുദധാരിയും അവിവാഹിതനുമായ കിഷോർ മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായിട്ടാണ് പോലീസ് പോലീസ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.