തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മഹാസമാധി നാളെ നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടിക്രമങ്ങൾക്ക് ശേഷം നെയ്യാറ്റിൻകര നിംസിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന ഗോപൻ സ്വാമിയുടെ ഭൗതികശരീരം നാളെ മൂന്ന് മണിയോടുകൂടി കൈലാസ നാഥ ക്ഷേത്ര അങ്കണത്തിൽ മഹാസമാധി ഇരുത്തുമെന്നാണ് വിവരം.
വിവിധ ഹിന്ദു സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ധ്യാനത്തിൽ ഇരുന്നു സമാധിയായ അച്ഛനെ ഒരു സംഘം ആൾക്കാർ ചേർന്ന് വികൃത രൂപത്തിൽ ആക്കി, ഇതിൽ കുടുംബത്തിന് ദുഃഖമുണ്ടെന്നും തെറ്റായ തരത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്ത ആൾക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ പറഞ്ഞു.
ALSO READ: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി
നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ നിന്നും എത്തിക്കുന്ന മൃതദേഹം മൂന്ന് മണിക്ക് ശേഷം വിവിധ ഹൈന്ദവ സന്യാസികളുടെ സാന്നിധ്യത്തിൽ മഹാസമാധി ഇരുത്തുമെന്നും കുടുംബം പറഞ്ഞു. വിവാദമായ സമാധിയെ തുടർന്ന് സമാധി പൊളിച്ച് പരിശോധന നടത്തിയിരുന്നു.
കല്ലറയിൽ ഇരിക്കുന്ന വിധത്തിലായിരുന്നു മൃതദേഹം. കല്ലറയ്ക്കുള്ളിൽ പൂജാദ്രവ്യങ്ങളും നിറച്ചിരുന്നു. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.