Neyyattinkara Samadhi Case: ഗോപന് 'ഋഷിപീഠം' ‌ഒരുക്കി മക്കൾ, പൊതു ദർശനത്തിന് ശേഷം 'മഹാസമാധി'; നാമജപ ഘോഷയാത്ര തുടങ്ങി

Neyyattinkara Samadhi Case: വിവിധ മതാചാര്യന്മാരുടെ സാനിധ്യത്തിലായിരിക്കും ചടങ്ങുകൾ നടത്തുക.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 03:41 PM IST
  • ഗോപന്റെ മൃതദേഹം വഹിച്ചുള്ള നാമജപ ഘോഷയാത്ര തുടങ്ങി
  • പൊതു ദർശനത്തിന് ശേഷമായിരിക്കും മഹാസമാധി
  • മതാചാര്യന്മാരുടെ സാനിധ്യത്തിലായിരിക്കും ചടങ്ങുകൾ
Neyyattinkara Samadhi Case: ഗോപന് 'ഋഷിപീഠം' ‌ഒരുക്കി മക്കൾ, പൊതു ദർശനത്തിന് ശേഷം 'മഹാസമാധി'; നാമജപ ഘോഷയാത്ര തുടങ്ങി

നെയ്യാറ്റിൻകര: വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം വഹിച്ചുള്ള നാമജപ ഘോഷയാത്ര തുടങ്ങി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണ് മൃത​ദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നത്. പൊതു ദർശനത്തിന് ശേഷമായിരിക്കും മഹാസമാധി സംസ്കാരം നടത്തുക. 

വിവിധ മതാചാര്യന്മാരുടെ സാനിധ്യത്തിലായിരിക്കും ചടങ്ങുകൾ നടത്തുക. മഹാസമാധി നടത്തുന്നതിനായി പുതിയ സമാധിപീഠം ഒരുക്കിയിട്ടുണ്ട്. 'ഋഷിപീഠം' എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന് നടുവിലായി ഒരു കല്ല് സ്ഥാപിച്ചിട്ടുണ്ട്. മുൻപ് സമാധിയിരുത്തിയ കല്ലറയ്ക്ക് സമീപം തന്നെയാണ് പുതിയ സമാധിപീഠവും ഒരുക്കിയിരിക്കുന്നത്.

Read Also: നി‍ർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചുകയറി; മഹാരാഷ്ട്രയിൽ 9 പേർക്ക് ദാരുണാന്ത്യം

പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വലിയ വിവാദമായിരുന്നു. നാട്ടുകാരുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുട‍ർന്ന് ആർഡിഒ കൂടിയായ സബ് കലക്ടർ ഒ.വി.ആൽഫ്രഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കല്ലറ തുറന്ന് ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ മൃതദേഹം പുറത്തെടുത്തു. 

ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്‍‌മോർട്ടം ചെയ്ത ഡോക്ട‍‍‍ർമാർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോർട്ട്.

Read Also: 'നാട് ഒന്നാകെ ഉമയ്ക്ക് ഒപ്പമുണ്ടായിരുന്നു'; എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി

മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്. തലയിൽ കരുവാളിച്ച പാടുകളുണ്ട്.ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്നു സംശയമുണ്ട്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം, ഫോറൻസിക് പാത്തോളജി റിപ്പോർട്ടുകളും അടുത്ത ദിവസങ്ങളിൽ ലഭിക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കൂ.

കുടുബാം​ഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബന്ധുക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News