Israel - Hamas ceasefire: 15 മാസത്തെ ഗാസ യുദ്ധത്തിന് അന്ത്യം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

Israel - Hamas ceasefire: അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2025, 07:24 AM IST
  • വെടിനി‍ർത്തൽ കരാറിൽ ഒപ്പ് വച്ച് ഇസ്രായേലും ഹമാസും
  • ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണിത്
  • ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചു
Israel - Hamas ceasefire: 15 മാസത്തെ ഗാസ യുദ്ധത്തിന് അന്ത്യം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

ദോഹ: പതിനഞ്ച് മാസത്തെ യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനി‍ർത്തൽ കരാറിൽ ഒപ്പ് വച്ച് ഇസ്രായേലും ഹമാസും. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന് ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനി സ്ഥിരീകരിച്ചു.

യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. 

Read Also: ദുരൂഹതകൾക്ക് അവസാനം? ഗോപൻ സ്വാമിയുടെ വിവാദ സമാധി ഇന്ന് പൊളിക്കും, നിലപാടിലുറച്ച് കുടുംബം

യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണിത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താ‍ൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. സമാധാന കരാർ  അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ ചർച്ചകളുടെയും ഫലമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അതേസമയം ഇത് ഗാസ ജനതയുടെ ധീരതയുടെ വിജയമാണെന്ന് ഹമാസ് പ്രതികരിച്ചു.  ഗാസയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായി ഹമാസിൻ്റെ ആക്ടിംഗ് ഗാസ മേധാവി ഖലീൽ അൽ-ഹയ്യ പറഞ്ഞു.

Read Also: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. 2023 നവംബറിലെ വെടിനിര്‍ത്തല്‍സമയത്ത് 105 പേരെ മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെയും മോചിപ്പിച്ചു. ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട്. അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്. 

മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും സമാധാന കരാർ നടപ്പിലാക്കുക. ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആദ്യഘട്ടത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ തടവിലാക്കിയ നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും.ഗാസയിലെ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻമാറും. 

പുരുഷന്മാരായ ബന്ദികളുടെ മോചനം രണ്ടാം ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടകാര്യങ്ങളാകും മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഉണ്ടാവുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News