വയനാട്: പുൽപ്പള്ളിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവ ഇപ്പോഴും കാണാമറയത്ത് തന്നെ. കഴിഞ്ഞ 24 മണിക്കൂറിലധികമായി കടുവയുടെ സാനിധ്യം കണ്ടെത്താനായില്ല. ഇതിനിടെ കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
കഴിഞ്ഞ 10 ദിവസമായി പുൽപ്പള്ളിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ് വനം വകുപ്പ്. ഒമ്പത് ദിവസത്തിനിടെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. തൂപ്ര മേഖലയിലെ അങ്കണവാടിക്ക് സമീപം ആടിനെ കൊന്ന ശേഷം വെള്ളക്കെട്ട് ഭാഗത്തേക്ക് മാറിയ കടുവ പിന്നീട് വനം വകുപ്പ് ഡ്രോൺ ക്യാമാറയിലും പതിഞ്ഞിട്ടില്ല.
ALSO READ: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി
കടുവക്കായി നിരീക്ഷണം തുടരുമെന്നും ലോക്കേറ്റ് ചെയ്താൽ മയക്കുവെടി വെക്കാൻ നടപടി എടുക്കുമെന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ പറഞ്ഞു. കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം ആടുകൾ നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരം ഡിഎഫ്ഒ കർഷകരുടെ വീടുകളിൽ എത്തി കൈമാറി. കടുവയെ പിടികൂടാത്തത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. കടുവയെ പിടികൂടുന്നതിനായി നാല് കൂടുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.