Neyyattinkara Samadhi Case: ദുരൂഹ സമാധി തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം

Neyyattinkara Samadhi Case: കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. 

Last Updated : Jan 16, 2025, 10:44 AM IST
  • വിവാദ സമാധി തുറന്നു
  • ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
Neyyattinkara Samadhi Case: ദുരൂഹ സമാധി തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ ഗോപന്റെ നെഞ്ച് വരെ ഭസ്മവും പൂജ ദ്രവ്യങ്ങളും കണ്ടെത്തി. ഇൻക്വസ്റ്റ്  തയ്യാറാക്കിയ ശേഷം മൃതദേഹം  മെഡിക്കൽ കോളേജിലേക്ക് മാറ്റും.

 

കഴിഞ്ഞ ദിവസം കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ കല്ലറ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.  സമാധി സ്ഥലം മറച്ചിട്ടുണ്ട്. പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News