തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന് നടത്തുമെന്ന് കുടുംബാംഗങ്ങൾ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ വസതിയിലെത്തിക്കും. മൃതദേഹം നാമജപ ഘോഷയാത്ര ആയിട്ടായിരിക്കും കൊണ്ടുവരികയാണെന്ന് വിവരം.
ഇതിന് ശേഷം പൊതു ദർശനം ഉണ്ടായിരിക്കും. പിന്നീട് മൂന്ന് മണിയോടെ മതാചാര്യൻമാരുടെ നേതൃത്വത്തിൽ മഹാസമാധി നടത്തുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. മഹാസമാധി നടത്തുന്നതിനായി പുതിയ സമാധിപീഠം ഒരുക്കിയിട്ടുണ്ട്. 'ഋഷിപീഠം' എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന് നടുവിലായി ഒരു കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഗോപൻ സ്വാമിയെ ഇരുത്തുമെന്നാണ് വിവരം.
മുൻപ് സമാധിയിരുത്തിയ കല്ലറയ്ക്ക് സമീപം തന്നെയാണ് പുതിയ സമാധിപീഠവും ഒരുക്കിയിരിക്കുന്നത്. വിവാദ സമാധിയിൽ പോലീസ് അന്വേഷണം ആരംഭിച്ച് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ നെയ്യാറ്റിൻകര പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
ALSO READ: ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ കരുവാളിച്ച പാട്, ശ്വാസകോശത്തിൽ ഭസ്മം; ദുരൂഹത?
കുടുബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം, ഫോറൻസിക് പാത്തോളജി റിപ്പോർട്ടുകളും അടുത്ത ദിവസങ്ങളിൽ ലഭിക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കൂ.
പ്രാഥമിക വിലയിരുത്തലിൽ ദരൂഹതകൾ ഇല്ലാത്തതിനാൽ സാങ്കേതിക നടപടികൾ മാത്രമാണെന്നും കുടുംബത്തിന് മൃതദേഹം വിട്ടുനൽകാൻ തടസമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് പ്രദേശവാസികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താനും മരണകാരണം കണ്ടെത്താനുമുള്ള കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഗോപൻ സ്വാമിയുടെ സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു.
പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. കുടുബാംഗങ്ങൾ മൃതദേഹം നിംസ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ടാണ് മഹാസമാധി ചടങ്ങുകൾ നടത്തുന്നത്. സന്ന്യാസികളുടെ നേതൃത്വത്തിലാകും മഹാസമാധി നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.