തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ താൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ രംഗത്ത്. പരാതിക്ക് പിന്നിൽ മുസ്ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും സനന്ദൻ വ്യക്തമാക്കി.
Also Read: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും
ഇതിനിടയിൽ നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്കാരം മഹാ സമാധിയായി വലിയ ചടങ്ങുകളോടെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വൈകുന്നേരം മൂന്നിനും നാലിനും ഇടയിലായിരിക്കും ചടങ്ങുകൾ നടക്കുക. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്രയായി വീട്ടിലേക്ക് കൊണ്ടുവരും.
നേരത്തേ ഗോപൻസ്വാമിയെ സമാധിയിരുത്തിയ അതേ കല്ലറയില്‍ തന്നെയായിരിക്കും മഹാസമാധി നടക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
Also Read: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 480 രൂപ!
ഗോപന് സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ആ സമയം ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന് സ്വാമിയുടെ മരണം വലിയ ചർച്ചയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.