ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍

ജോലിക്കെത്തിയപ്പോൾ സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവം ജീവനക്കാരി ഉടൻ തന്നെ ആറന്മുള എസ്എച്ച്ഒയെ അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 06:20 AM IST
  • സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായത്.
  • കഴിഞ്ഞ ഡിസംബർ 16നായിരുന്നു സംഭവം.
  • പത്തനംതിട്ട വനിത പോലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്.
ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അറസ്റ്റിൽ. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 16നായിരുന്നു സംഭവം. പത്തനംതിട്ട വനിത പോലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ സജീഫ് ഖാനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ഒളിവിലായിരുന്നു.

സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ സിപിഒ സജീഫ് ഖാൻ അടുക്കളയിൽ വച്ച് കടന്നുപിടിക്കുകയായിരുന്നു. സംഭവം ഉടൻ തന്നെ ജീവനക്കാരി ആറന്മുള എസ്എച്ച്ഒയെ അറിയിച്ചിരുന്നു. തുടർന്ന് പ്രാഥമിക അന്വേഷണത്തിന്‍റെ വിവരങ്ങൾ എസ്എച്ച്ഒ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. സംഭവത്തിൽ ഡിവൈഎസ്പി അന്വേഷണം നടത്തുന്നതിനിടെ തന്നെ ജീവനക്കാരി പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനിലും പരാതി നൽകി. 

Also Read: കാസർഗോഡും നിക്ഷേപ തട്ടിപ്പെന്ന് ആരോപണം; 96 ശതമാനം വരെ പലിശ വാഗ്ദാനം, നിക്ഷേപരിൽ പണം തട്ടി ഉടമ മുങ്ങിയതായി പരാതി

 

ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്എച്ച്ഒ സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോ‍ർട്ട് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News