7th Pay Commission : സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഈ മാസം തന്നെ ഉയർത്തിയേക്കും

7th Pay Commission Latest Update : നാല് ശതമാനം ഡിഎയും അടിസ്ഥാന ശമ്പളം 26,000 രൂപയുമാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 10:36 PM IST
  • ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കും
  • ഫിറ്റ്മെന്റ് ഫാക്ടറും ഉയർത്താനും സാധ്യത
  • ഈ വർഷത്തെ ആദ്യ ഡിഎ വർധനവാണ് പ്രതീക്ഷിച്ചിരിക്കുന്നത്
7th Pay Commission : സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഈ മാസം തന്നെ ഉയർത്തിയേക്കും

7th Pay Commission Updates : ഹോളിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരമുള്ള വർധനവ് പ്രഖ്യാപനം മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഹോളിക്ക് മുമ്പായി ഉണ്ടായതുമില്ല. ഇപ്പോൾ സർക്കാർ ജീവനക്കാരുടെ ചോദ്യം ഇനി എപ്പോഴാണ് തങ്ങളുടെ ക്ഷാമബത്ത ഉയർത്തുകയെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അതായത് മാർച്ച് 20ന് ക്ഷാമബത്ത വർധനവുണ്ടായേക്കുമെന്നാണ്. കൂടാതെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടറും കേന്ദ്രം ഇന്നേദിവസം ഉയർത്തിയേക്കും. 

അടിസ്ഥാന ശമ്പളം 18,000ത്തിൽ നിന്നും 26,000മാക്കി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അതേസമയം ഈ വർഷത്തെ തങ്ങളുടെ ആദ്യ ക്ഷാമബത്ത വർധനവായിട്ടാണ് കേന്ദ്ര സർക്കാർ ജീവനക്കാർ  കാത്തിരിക്കുന്നത്. ഡിഎ വർധനവിനോടൊപ്പം പെൻഷൻ ഉപയോക്താക്കളുടെ ഡിആറും (ഡിയർനെസ് റിലീഫ്) സർക്കാർ ഉയർത്തുന്നതാണ്. 

ALSO READ : Good News! ഭവനവായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത, പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഡിഎ വർധനവ് എപ്പോൾ?

സർക്കാർ ജീവനക്കാർക്ക് കേന്ദ്രം ഒരു ഹോളി സമ്മാനമായി ഡിഎ വർധനവ് നൽകുമെന്നായിരുന്നു മാധ്യമങ്ങളിൽ നിലനിന്നിരുന്ന റിപ്പോർട്ടുകൾ. ഇനി ഇപ്പോൾ പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭം എന്ന കണക്കിൽ മാർച്ച് 20ന് ക്ഷാമബത്ത വർധനവ് ഉണ്ടാകുമെന്നാണ് ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന സൂചന. 

ഡിഎ വർധനവ് എത്ര?

നിലവിൽ 38 ശതമാനം ക്ഷാമബത്തയാണ് സർക്കാർ ജീവനക്കാർക്ക് കേന്ദ്രം നൽകുന്നത്.  ഏറ്റവും അവസാനം 2022 ജൂലൈ ക്ഷാമബത്ത നാല് ശതമാനമാണ് ഉയർത്തിയത്. അതിനാൽ ഇത്തവണയും നാല് ശതമാനം ഡിഎ വർധിപ്പിച്ച് 42 ശതമാനമാക്കി കേന്ദ്രം ഉയർത്തിയേക്കും ധനകാര്യ മന്ത്രാലയത്തിലെ അടുത്ത വൃത്തം ഇന്ത്യ ഡോട്ട് കോമിനോട് പറഞ്ഞു. 2023 ജനുവരി ഒന്ന് മുതൽ മുൻകാലടിസ്ഥാനത്തിലാകും ഡിഎ വർധനവുണ്ടാകുക. 

രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കേന്ദ്ര സർക്കാർ വർധിപ്പിച്ച് നൽകുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം അവരുടെ ശമ്പള/പെൻഷൻ വരുമാനത്തിന്റെ മൂല്യത്തിലുണ്ടായ ഇടിവ് നികത്താൻ കേന്ദ്രം ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ/ഡിആർ നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News