കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ( 50) യാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവിൽ വീട്ടിനകത്ത് നിന്ന് പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഉമ്മയെ കാണാനെത്തിയ മകൻ, അയൽവീട്ടിൽ നിന്നും തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്.
ഈ സമയത്ത് ഷക്കീലയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം പ്രതി വീടിനുള്ളിൽ തന്നെ ഒളിച്ചിരുന്നു. പ്രതി രക്ഷപ്പെട്ടെന്ന് കരുതി തിരച്ചിൽ തുടങ്ങിയെങ്കിലും പോയ വഴി കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാർ വീടിനുള്ളിലും പരിശോധിച്ചു. ഇതിലാണ് പ്രതിയെ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.