7th Pay Commission: ക്ഷാമബത്ത കുടിശ്ശിക തീർക്കൽ നവംബറിൽ? ക്യാബിനെറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്

നവംബറിൽ ലക്ഷക്കണക്കിന് ജീവനക്കാർക്ക് കുടിശ്ശികയുള്ള ഡിഎ കുടിശ്ശിക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 12:46 PM IST
  • ഡിഎയും ഡിആറും നൽകാത്തതിനാൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയെന്ന് കോടതിയിൽ ഹർജി
  • ജീവനക്കാരുടെ 11 ശതമാനം ഡിഎ ആയിരുന്നു നിർത്തലാക്കിയത്
  • സർക്കാർ 40,000 കോടി രൂപ ലാഭിച്ചതായാണ് കണക്കുകൾ
7th Pay Commission: ക്ഷാമബത്ത കുടിശ്ശിക തീർക്കൽ നവംബറിൽ? ക്യാബിനെറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഇതാ ഒരു സുപ്രധാന വാർത്ത.നിങ്ങളുടെ 18 മാസത്തെ ക്ഷാമബത്ത കുടിശ്ശിക(DA)  സംബന്ധിച്ച് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നാഷണൽ കൗണ്‍സില്‍ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര ക്യാബിനറ്റ് സെക്രട്ടറിക്കും നാഷണൽ കൗൺസിൽ പ്രസിഡന്റിനും അയച്ച കത്തിൽ ഇത് സംബന്ധിച്ച് വിശദമാക്കുന്നുണ്ട്.

നവംബറിന് ശേഷം ചർച്ച നടക്കും

നവംബർ മാസത്തിൽ കാബിനറ്റ് സെക്രട്ടറിയുമായി ഈ വിഷയം ചർച്ച ചെയ്ത് ലക്ഷക്കണക്കിന് ജീവനക്കാർക്ക് കുടിശ്ശികയുള്ള ഡിഎ കുടിശ്ശിക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് സംബന്ധിച്ച് സർക്കാർ ഒന്നും നൽകിയിട്ടില്ല. 18 മാസമാണ് ഇനിയുള്ള ക്ഷാമബത്ത അധവ ഡിഎ കുടിശ്ശിക.

Also Read:  85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്‌

ഡിഎ താൽക്കാലികമായി നിർത്തിവച്ചു

നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗങ്ങളും ചർച്ച ചെയ്യും. ജീവനക്കാർക്ക് 18 മാസത്തെ കുടിശ്ശിക നൽകുന്ന കാര്യം ചർച്ച ചെയ്യുന്നതിനൊപ്പം പണം നൽകാനും കഴിയും. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെൻഷനും ശമ്പളവും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. രാജ്യത്തുടനീളം സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ, ജീവനക്കാർക്ക് പണം നൽകും.എന്നായിരുന്നു ആദ്യം നൽകിയിരുന്ന വിശദീകരണം.

സർക്കാർ സമ്പാദ്യം 40,000 കോടി

ഡിഎയും ഡിആറും നൽകാത്തതിനാൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയെന്ന് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ജീവനക്കാരുടെ 11 ശതമാനം ഡിഎ നിർത്തലാക്കിയതിലൂടെ സർക്കാർ 40,000 കോടി രൂപ ലാഭിച്ചതായാണ് കണക്കുകൾ.

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു

അതിനിടയിൽ തമിഴ്നാട് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച 86,000 പേർക്ക് പുതുക്കിയ ക്ഷാമബത്ത നൽകാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനുപുറമെ, വിരമിച്ച ജീവനക്കാർക്ക് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വർദ്ധിപ്പിച്ച ക്ഷാമബത്ത നൽകാനും മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News