Mahalakshmi Yoga: വരുമാനം ഇരട്ടിയാകും, ആ​ഗ്രഹിച്ചതൊക്കെ നേടാം; 21 ദിവസത്തിൽ ഇവരുടെ ഭാ​ഗ്യം തെളിയും

Mars - Moon Conjunction: വേദ ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റത്തിനും നക്ഷത്രമാറ്റത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചന്ദ്രനും. 

 

1 /6

ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കിൽ ചന്ദ്രന്റെയും ചൊവ്വയുടെയും അനുഗ്രഹം അനിവാര്യമാണ്. ചൊവ്വയും ചന്ദ്രനും ഒരേ രാശിയിൽ എത്തുകയാണ്.  

2 /6

ജനുവരി 21ന് ചൊവ്വയും ഫെബ്രുവരി 8ന് ചന്ദ്രനും മിഥുനം രാശിയിലെത്തും. ഇരും ​ഗ്രഹങ്ങളും ഒന്നിച്ചെത്തുമ്പോൾ അവിടെ മഹാലക്ഷ്മി യോഗം രൂപപ്പെടും. മൂന്ന് രാശികൾക്കാണ് ഇതിലൂടെ ബംബർ ലോട്ടറി അടിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

3 /6

മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ എല്ലാ മേഖലയിലും ശോഭിക്കാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. തൊഴിൽ രം​ഗത്ത് വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക ബാധ്യതകൾ ഒഴിഞ്ഞ് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. ബന്ധുക്കളുമായുള്ള പ്രശ്‌നങ്ങളും നീങ്ങും. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങൾ തെളിയും. വരുമാനം വര്‍ദ്ധിക്കും.   

4 /6

ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകുകയും ഇവരുടെ സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. ജോലിയിലും ബിസിനസിലും ശോഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭം നേടാനാകും. സാമ്പത്തിക ബാധ്യതകള്‍ ഒഴിയും. വരുമാനം ഇരട്ടിയാക്കാൻ സാധിക്കും. ആ​ഗ്രഹങ്ങൾ സഫലമാക്കാൻ സാധിക്കും.   

5 /6

കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ബിസിനസ്സില്‍ ശോഭിക്കാനാകും. വരുമാനം ഇരട്ടിയാകും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola