വൈക്കം: തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യം ചെയ്ത കെഎസ്ഇബി കരാറുകാരനും കുടുംബത്തിനും നേരേ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ കരാറുകാരന്റെ അച്ഛനും സഹോദരനും വെട്ടേറ്റു.
Also Read: താമരശ്ശേരിയിൽ മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു
കരാറുകാരനായ വൈക്കം കച്ചേരിത്തറയില്‍ മനാഫിന്റെ അച്ഛന്‍ കെ.എം. ഷാജി, സഹോദരന്‍ ബാദുഷ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മനാഫിന്റെ കൈയ്ക്കും നെഞ്ചിനും പരിക്കേറ്റു. ഇവരെ ആക്രമിച്ച നാല് പേരടങ്ങുന്ന സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്.
മനാഫും ഷാജിയും ബാദുഷയും പനിയായതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനാഫിന്റെ കരാര്‍ത്തൊഴിലാളികള്‍ താമസിക്കുന്ന പുളിഞ്ചുവട്ടിലെ വീട്ടില്‍ മുന്‍കരാര്‍ തൊഴിലാളിയായ ചെമ്മനാകരി സ്വദേശി അക്ഷയ് കഞ്ചാവ് എത്തിക്കുന്നത് പതിവായിരുന്നുവെന്നും പലതവണ ഇത് ചോദ്യംചെയ്തിരുന്നുവെന്നും മനാഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ചയും ഫോണിലൂടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് അക്ഷയും സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവർ മനാഫിനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയ്ക്കും ബാദുഷയ്ക്കും വെട്ടേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy