തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷമായിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നത്.
Also Read: പരാതിക്ക് പിന്നിൽ മുസ്ലിം തീവ്രവാദികൾ എന്ന് പറഞ്ഞെങ്കിൽ മാപ്പ്: സനന്ദൻ
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല കുടുംബത്തിൻ്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആദ്യ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായിരുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങമുണ്ടായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്നലെ വീണ്ടും സമാധിയായി സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയോടെയാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത കല്ലറയ്ക്ക് പകരം വിശാലമായ ഒരു കല്ലറയാണ് കുടുംബം ഒരുക്കിയത്.
Also Read: ശനി കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?
പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം നാമജപയാത്രയായി സംസ്കരിക്കുന്ന സ്ഥലത്തേക്കെത്തിച്ചശേഷം പൂർണമായ ഹൈന്ദവാചാര പ്രകാരമുള്ള സമാധിയായിട്ടായിരുന്നു സംസ്കാരം നടത്തിയത്. ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാറായിരുന്നു. VSDP, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്നായിരുന്നു ചടങ്ങുകൾ വിപുലമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.