Jammu And Kashmir: 'നിയന്ത്രണരേഖ'യിൽ നിന്ന് കോർപ്പറേറ്റ് ലോകത്തേക്ക്; സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം, ടാറ്റ വിസ്ട്രോണിൽ ജോലി നേടി കശ്മീരി പെൺകുട്ടികൾ

Jammu And Kashmir News: ബാരാമുള്ളയിൽ നിന്നുള്ള ഈ യുവതികൾ സ്ഥിരോത്സാഹത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാകുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 04:43 PM IST
  • നിശ്ചയ ദാർഢ്യവും സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്രയും കശ്മീർ താഴ്‌വരയിലെ പുരോഗതിയുടെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും പ്രതീകമാണ്
Jammu And Kashmir: 'നിയന്ത്രണരേഖ'യിൽ നിന്ന് കോർപ്പറേറ്റ് ലോകത്തേക്ക്; സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം, ടാറ്റ വിസ്ട്രോണിൽ ജോലി നേടി കശ്മീരി പെൺകുട്ടികൾ

ജമ്മു കശ്മീർ: കശ്മീർ താഴ്‌വരയിൽ നിന്നുള്ള എട്ട്  യുവതികൾ ബെംഗളൂരുവിലെ ടാറ്റ വിസ്‌ട്രോണിൽ ജോലിയിൽ പ്രവേശിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ബാരാമുള്ളയിൽ നിന്നുള്ള ഈ യുവതികൾ സ്ഥിരോത്സാഹത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാകുകയാണ്.

പാരമ്പര്യ ഭൂമിയിൽ നിന്ന് ഒരു ആഗോള കോർപ്പറേഷൻ്റെ ചലനാത്മക ലോകത്തേക്കുള്ള ഇവരുടെ യാത്ര പ്രചോദനം നൽകുന്നതാണ്. അസീം ഫൗണ്ടേഷൻ്റെയും നീഡ്‌സ് മാൻപവർ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും സഹകരണത്തോടെ ബാരാമുള്ളയിലെ ചിനാർ യുവ കേന്ദ്രത്തിൻ്റെ പരിശ്രമഫലമായാണ് ഇത് സാധ്യമായത്.

ഒഎൻജിസിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭമാണ് ഈ ഉദ്യമം പ്രാവർത്തികമാക്കിയത്. സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഈ യുവതികൾ തങ്ങളുടെ നേട്ടത്തിൽ അളവറ്റ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. “ഈ അവസരം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു.

കുടുംബങ്ങളെ പോറ്റാനും സ്വന്തം കാലിൽ നിൽക്കാനും ഞങ്ങൾക്ക് ഇപ്പോൾ കഴിയുന്നുണ്ട്.  ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്” ജീവനക്കാരിലൊരാൾ പങ്കുവെച്ചു. ബെം​ഗളൂരുവിലെ പുതിയ പദ്ധതിക്ക് പ്രാദേശിക സമൂഹത്തിൻ്റെ പ്രശംസയും പിന്തുണയും ലഭിച്ചു. ഇവരുടെ നിശ്ചയ ദാർഢ്യവും സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്രയും കശ്മീർ താഴ്‌വരയിലെ പുരോഗതിയുടെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും  പ്രതീകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News