Car Accident: താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

Kozhikode Accident Death: ഏലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 10:02 AM IST
  • വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടാത്
  • ലോറിയെ മറികടന്ന് എത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു
Car Accident: താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: താമരശേരി ഓടക്കുന്നിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഏലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടാത്. ലോറിയെ മറികടന്ന് എത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവർ തിരികെ കയറി ഹാൻഡ് ബ്രേക്ക് ഇട്ട് ബസ് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിഞ്ഞു. ലോറിയ്ക്കും ബസിനും ഇടയിൽപ്പെട്ട് കാർ പൂർണമായി തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News