FIFA World Cup 2022: ഖത്തറിലും തരംഗമായി സഞ്ജു; കട്ട സപ്പോർട്ടുമായി ആരാധകർ ഫിഫ വേദിയിൽ

FIFA World Cup 2022: സഞ്ജു സാംസണിന് പിന്തുണയുമായി ഫുട്ബോൾ ആരാധകർ ഖത്തറിലും ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ സഞ്ജുവിനായുള്ള മുറവിളി ഖത്തറിലുമെത്തി എന്നുവേണം പറയാൻ.  

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 01:04 PM IST
  • ഖത്തറിലും തരംഗമായി സഞ്ജു
  • കട്ട സപ്പോർട്ടുമായി ആരാധകർ
FIFA World Cup 2022: ഖത്തറിലും തരംഗമായി സഞ്ജു; കട്ട സപ്പോർട്ടുമായി ആരാധകർ ഫിഫ വേദിയിൽ

ദോഹ: FIFA World Cup 2022: ലോകമെങ്ങും സഞ്ജുവിന് പിന്തുണയുമായി ആരാധകർ.  അതിൻ്റെ തെളിവാണ് ഖത്തറിൽ താരത്തിന്‌ ലഭിച്ചിരിക്കുന്ന ഈ പിന്തുണ. സഞ്ജു സാംസണെ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്നും ഒഴിവാക്കിയതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ആരാധകരുടെ മുറവിളി ഉയരുകയാണ്. മാത്രമല്ല മികച്ച ഫോമിലുള്ള സഞ്ജുവിനെ ഉൾപ്പെടുത്താതെ തീരെ ഫോമിലല്ലാത്ത ഋഷഭ് പന്തിനെ നിലനിർത്തുന്നതിനെതിരേയും ആരാധകർ രംഗത്തെത്തിയിരുന്നു. 

Also Read: IND vs NZ : മഴയ്ത്ത് മുങ്ങി ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം; ഹാമിൽട്ടൺ ഏകദിനവും ഉപേക്ഷിച്ചു

ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീം മത്സരത്തിനായി പോയ വിവിധ രാജ്യങ്ങളിലും പ്രകടമായിരുന്നു.   ഇവിടെയൊക്കെ സഞ്ജുവിനെ പിന്തുണച്ചു കൊണ്ടാണ് ആരാധകർ എത്തിയിരുന്നത്.  അത് അവരുടെ ഓരോ പോസ്റ്ററിലും വ്യക്തമായിരുന്നു.  ഇപ്പോഴിതാ സഞ്ജുവിനുള്ള പിന്തുണ ഫിഫ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിലും പ്രകടമായിരിക്കുകയാണ്.  

Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!
 

ഫിഫ ലോകകപ്പ് വേദിയിൽ സഞ്ജുവിന്റെ പോസ്റ്ററുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.  ബാനറിൽ 'Lots of Love From Qatar, we support you' എന്നാണ് എഴുതിയിരുന്നത് ഒപ്പം സഞ്ജു സാംസൺ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു.  ബാനറിൽ രാജസ്ഥാൻ റോയൽസിൻറെയും ഇന്ത്യൻ ടീമിന്റേയും ജേഴ്‌സി അണിഞ്ഞുള്ള സഞ്ജുവിന്റെ ചിത്രങ്ങളും കാണാൻ കഴിയും.   ലോകകപ്പ് വേദിയിലെത്തിയ സഞ്ജുവിന്റെ ഈ പോസ്റ്റർ നിരവധി പേരാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.  ശരിക്കും പറഞ്ഞാൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്തിനേറെ 'Who are you supporting at the FIFA World Cup?' എന്ന അടിക്കുറിപ്പോടെ രാജസ്ഥാൻ റോയൽസിന്റെ ഫെയ്സ്ബുക് പേജിലും  പങ്കുവച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News