Reels Addiction Side effects: സ്ഥിരമായി റീല്‍സ് കാണാറുണ്ടോ? ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും!

Reels Addiction Side effects: റീൽസ് അഡിക്റ്റ്സിന്റെ ശ്രദ്ധയ്ക്ക്!

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ റീല്‍സ് വീഡിയോകള്‍ സ്ഥിരമായി കാണുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്. കുട്ടികളും മധ്യവയസ്‌കരുമുള്‍പ്പെടെയുള്ളവര്‍ റീല്‍സുകള്‍ കാണുന്നത് പതിവാക്കിയിരിക്കുകയാണ്

1 /5

റീൽസ് അഡിക്റ്റുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. കുട്ടികളും മധ്യവയസ്‌കരുമുള്‍പ്പെടെയുള്ളവര്‍ റീല്‍സുകള്‍ കാണുന്നത് പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2 /5

ചൈനയിലെ 4318 യുവാക്കളുടെയും മധ്യവയസ്‌കരുടെയും ഇടയിലാണ് പഠനം നടത്തിയത്. ഇതിലൂടെ അമിതമായി റീല്‍സ് കാണുന്നവര്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും ഉയരുന്നതായി കണ്ടെത്തുകയായിരുന്നു. 

3 /5

ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി റീല്‍സ് കാണുന്നത് ശരീരത്തിലെ സിംപതറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇതും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഹെബെയ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

4 /5

ഉറങ്ങാന്‍ പോകുന്ന സമയത്ത് റീല്‍സ് കാണുന്നതും മൊബൈല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നതും കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. ഉറങ്ങാന്‍ നേരം സ്ഥിരമായി റീല്‍സ് കാണുന്നതും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പഠനം വിശകലനം ചെയ്തു. 

5 /5

മുമ്പ് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയ്ക്കായാണ് ആളുകള്‍ സമയം ചെലവഴിച്ചിരുന്നത്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണാനായി ആളുകള്‍ ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം പൂര്‍ത്തിയാക്കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. വളരെ അലസമായ ജീവിതശൈലിയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.  

You May Like

Sponsored by Taboola