Shani Asta 2025: 2025ലെ ആദ്യത്തെ ശനി അസ്തമയം ഫെബ്രുവരി 28ന് സംഭവിക്കും. ചില രാശികൾക്ക് ശനിയുടെ അസ്തമയം ദോഷഫലങ്ങൾ നൽകുമ്പോൾ മറ്റു ചിലർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കും.
ശനി അസ്തമിക്കുമ്പോള്‍ 5 രാശികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നു. ഈ കാലയളവിൽ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം സംഭവിക്കുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും.
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. സാമ്പത്തിക സ്ഥി മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും പ്രതീക്ഷിക്കാം. ആഢംബരം നിറഞ്ഞ ജീവിതമായിരിക്കും ഈ കാലയളവിൽ.
വൃശ്ചികം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജീവിതത്തിൽ സന്തോഷം നിറയും. ആഢംബരം നിറഞ്ഞ ജീവിതം ലഭിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജോലിയിലും സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
മകരം രാശിക്കാർക്ക് ഈ കാലയളവിൽ വലിയ സൗഭാഗ്യങ്ങൾ ലഭിക്കും. ആഗ്രഹങ്ങളൊക്കെ സഫലമാകും. ബിസിനസിൽ അനുകൂലമായ നേട്ടങ്ങൾ കൈവരിക്കാനാകും. സാമ്പത്തിക വളർച്ചയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സമയം അനുൂലമാണ്.
കുംഭം രാശിക്കാരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. തൊഴിൽപരമായി നേട്ടങ്ങൾ കൈവരിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)