മോഷ്ടാവിന്റെ കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത് വന്നത്. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
എക്സ് പ്ലാറ്റ്ഫോമിലാണ് താരത്തിന്റെ ഇൻഷുറൻസ് രേഖ പ്രചരിക്കുന്നത്. 35.95 ലക്ഷം രൂപ സെയ്ഫ് ക്ലെയിം ചെയ്തതായാണ് കാണിക്കുന്നത്. അതിൽ 25 ലക്ഷം രൂപ അടിയന്തരമായി ഇൻഷുറൻസ് കമ്പനി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിവ ബൂപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറാണ് സെയ്ഫ് അലി ഖാൻ.
എന്നാൽ നടന്റെ ഇൻഷുറൻസ് തുകയുമായി ബന്ധപ്പെട്ട് മുബൈയിൽ നിന്നുള്ള കാർഡിയാക് സർജൻ ഡോ. പ്രശാന്ത് മിശ്ര പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എക്സിലൂടെയാണ് ഡോക്ടർ പ്രതികരിച്ചത്.
ഒരു സാധാരണക്കാരനാണ് പരിക്കേറ്റതെങ്കിൽ ഇത്ര വലിയ തുക അനുവദിക്കാൻ ഹെൽത്ത് ഇൻഷുറൻസ് കമ്പനി തയ്യാറാകില്ലെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ചെറുകിട ആശുപത്രികൾക്കും സാധാരണക്കാർക്കും നിവാ ബുപ ഇത്തരം ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപയിൽ കൂടുതൽ അനുവദിക്കില്ല. എല്ലാ ഫൈവ് സ്റ്റാർ ആശുപത്രികളും അമിത ഫീസ് ഈടാക്കുകയും മെഡിക്ലെയിം കമ്പനികൾ അടയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പ്രീമിയങ്ങൾ ഉയരുന്നു, സാധാരണക്കാർ കഷ്ടപ്പെടുന്നുവെന്ന് ഡോ. പ്രശാന്ത് മിശ്ര പറയുന്നു.
For small hospitals and common man, Niva Bupa will not sanction more than Rs 5 lakh for such treatment. All 5 star hospitals are charging exorbitant fees and mediclaim companies are paying also .
result – premiums are rising and middle class is suffering. https://t.co/jKK1RDKNBc— Dr Prashant Mishra (@drprashantmish6) January 18, 2025
അതുപോലെ ആശുപത്രി ബില്ലിംഗ് രീതികളെയും ഡോ. പ്രശാന്ത് മിശ്ര ചോദ്യം ചെയ്യുന്നുണ്ട്. 5-7 ദിവസം ആശുപത്രിയിൽ കഴിയേണ്ട പരിക്കിന് എന്തിനാണ് ഇത്രയും അമിത തുക ഈടാക്കുന്നതെന്ന് ഡോക്ടർ ചോദിച്ചു.
'എനിക്ക് തോന്നുന്നത്, മിക്ക ആശുപത്രികളിലും ഒരു ഫിക്സ് പാക്കേജ് സംവിധാനമുള്ളപ്പോൾ, ലീലാവതിയിൽ എത്ര തുക വേണമെങ്കിലും ഈടാക്കാവുന്ന ഓപ്പൺ ബില്ലിംഗ് സംവിധാനമായിരിക്കും ഉള്ളത്, ഇത്തരം അമിതമായ ബിൽ സാധാരണക്കാരുടെ പ്രീമിയത്തെ ബാധിക്കില്ലേ? എന്തുകൊണ്ട് എല്ലാ ആശുപത്രികളിലും ഫിക്സ് പാക്കേജ് സംവിധാനം കൊണ്ടുവന്നുകൂടാ? തുടങ്ങിയ ചോദ്യങ്ങൾ ഡോക്ടർ ഉന്നയിക്കുന്നു.
ചെറിയ ആശുപത്രികൾക്കും സാധാരണക്കാർക്കും ഇത്തരം ചികിത്സയ്ക്കായി ഒരിക്കലും 5 ലക്ഷത്തിൽ കൂടുതൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
My questions
1- Why such exorbitant charges by Lilavati for a stab injury ( where hospitalization seems to be 5-7 days )
2- I think in Lilavati , there is open billing system where you can charge any amount (while in most of the hospitals its a fix package ) So such…— Dr Prashant Mishra (@drprashantmish6) January 19, 2025
സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം എന്നുപറഞ്ഞുള്ള ഒരു രേഖയ്‌ക്കൊപ്പമുള്ള എക്‌സ് കുറിപ്പിനെ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഡോ. പ്രശാന്ത് മിശ്രയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.