കോട്ടയം: വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനം മേരി എന്ന 75 കാരിയാണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവം നടന്നത് അർധരാത്രിയോടെയാണ്.
Also Read: സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ബസ് ഡ്രൈവർ അറസ്റ്റിൽ
രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ എത്തുന്നത്. തീ അണക്കാന്‍ നാട്ടുകാർ വെള്ളമൊഴിച്ചു ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈക്കം പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്.
Also Read: ശനി കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?
പക്ഷെ മേരിയെ രക്ഷിക്കാനായില്ല. കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം കിട്ടിയത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടാതെ വീട്ടിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ തീപിടുത്തത്തിന്റെ ആക്കം കൂട്ടി. സംഭവത്തെ തുടർന്ന് മേരിയുടെ മൃതദേഹം പോലീസ് വിളിക്കാം ആശുപത്രീയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കിൽ നിന്ന് തീപടർന്നതാകാം അപകട കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.