Astrology 2025: ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്
വ്യാഴം ശുഭസ്ഥാനത്തല്ലെങ്കിൽ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയില്ല
ഫെബ്രുവരി 4ന് വ്യാഴം വക്രഗതിയിൽ സഞ്ചാരം ആരംഭിക്കുകയാണ്. വ്യാഴത്തിന്റെ വക്രഗതി ചില രാശിക്കാർക്ക് ശുഭകരമായി ഭവിക്കുന്നതാണ്. ഈ രാശിക്കാർ ഏതെല്ലാമെന്നു നോക്കാം.
തുലാം: ജീവിതത്തിൽ വിജയിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. സന്തോഷം നൽകുന്ന ഒട്ടനവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. പുതിയ മേഖലയിൽ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും ഇവർക്ക് സാധിക്കും. ഇത് പണം സമ്പാദിക്കാൻ സഹായിക്കുന്നതാണ്.
കുംഭം: ഇവർ ഏത് മേഖലയിൽ എത്തിപ്പെട്ടാലും ഉന്നത സ്ഥാനങ്ങളിൽ എത്താൻ ഇവർക്ക് യോഗം. ജോലി ചെയ്യുന്ന സ്ഥലത്ത് ഇവർക്ക് മേധാവിത്വം വർദ്ധിപ്പിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതായിരിക്കും. ബിസിനസ്സിലേയ്ക്ക് ആവശ്യമായ പണം കയ്യിൽ വന്നു ചേരുന്നതായിരിക്കും. ബിസിനസ്സിൽ നിന്നും ലാഭം ഈ രാശിക്കാർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
മിഥുനം: ധനം സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാരിൽ വന്നു ചേരുന്നതാണ്. ഫെബ്രുവരി മാസം മുതൽ തലവരമാറി സൗഭാഗ്യങ്ങൾ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ ഇവർ നേടിയെടുക്കും. കയ്യിലുള്ള സമ്പാദ്യം ഇരട്ടിയാകാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. പരാജയങ്ങൾ കുറവായിരിക്കും. കുറഞ്ഞ കാലയളവിൽ നല്ലരീതിയിൽ സമ്പാദിക്കാനും ഇവർക്ക് സാധിക്കും.
ഇടവം: പൊതുവിൽ നല്ല ദിനങ്ങളാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. ഏൽപ്പിച്ച ജോലിയെല്ലാം വളരെ ഭംഗിയായി പൂർത്തീകരിക്കാനാകും. നിങ്ങളുടെ ഏത് പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും സുഹത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നു ചേരും. പ്രിയപ്പെട്ട ആളുകളെ കണ്ടുമുട്ടാൻ സാധിക്കും.