Leopard: കൽപ്പറ്റ പുൽപ്പാറ എസ്റ്റേറ്റിൽ വീണ്ടും പുലി; ആശങ്കയിൽ നാട്ടുകാർ

എസ്റ്റേറ്റിൽ കാടുവെട്ടാത്തതാണ് വന്യമൃഗ ശല്യത്തിന് കാരണമെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്തെത്തിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 18, 2025, 05:10 PM IST
  • എസ്റ്റേറ്റിലെ കാട് അടിയന്തരമായി വെട്ടി വന്യമൃഗത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
  • വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
  • വന്യമൃ​ഗ ശല്യം രൂക്ഷമായ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
Leopard: കൽപ്പറ്റ പുൽപ്പാറ എസ്റ്റേറ്റിൽ വീണ്ടും പുലി; ആശങ്കയിൽ നാട്ടുകാർ

വയനാട്: കൽപ്പറ്റ പുൽപ്പാറ എൽസ്റ്റൺ എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. വനംവകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എസ്റ്റേറ്റിലെ കാട് അടിയന്തരമായി വെട്ടി വന്യമൃഗത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. വാഹനത്തിൽ വന്ന പ്രദേശവാസിയാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വന്യമൃ​ഗ ശല്യം രൂക്ഷമായ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. 

എസ്റ്റേറ്റിൽ കാടുവെട്ടാത്തതാണ് വന്യമൃഗ ശല്യത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കണ്ടെത്തിയ മേഖലയിലാണ് വന്യമൃഗശല്യം തുടരുന്നത്. അടിയന്തരമായി കൂട് സ്ഥാപിച്ച് മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: DCC Treasurer NM Vijayan Death: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

 

അതേസമയം എസ്റ്റേറ്റ് മാനേജ്മെന്റുമായി സംസാരിച്ചുവെന്നും, കാടുമൂടിയ മേഖല എത്രയും പെട്ടെന്ന് വെട്ടിത്തെളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച നഗരസഭ ചെയർമാൻ ടി ജെ ഐസക് പറഞ്ഞു. ഇതിനു മുൻപും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലമാണ് ഈ പ്രദേശം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി വളർത്തുമൃഗങ്ങൾ ആക്രമണത്തിനിരയായിട്ടുണ്ട്. അതേസമയം പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News