Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാർ ഇന്ന് ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധിക്കണം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ദിവസം അനുകൂലമായിരിക്കും.
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പുതുതായി നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വിജയം കണ്ടെത്തും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കഠിനാധ്വാനം ചെയ്യേണ്ടിവരും. തർക്കങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ ഏറെ ശ്രദ്ധ വേണം.
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഒരു കുടുംബപ്രശ്നം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ബിസിനസ്സുകാർ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക.
കർക്കടക രാശിക്കാർ നിക്ഷേപ കാര്യങ്ങളിൽ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ വീട്ടിൽ പുതിയ അതിഥി വന്നേക്കാം. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും.
ചിങ്ങം രാശിക്കാർ ഇന്ന് നിയമപരമായ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകുക. വീട്ടിൽ പുതിയ അതിഥി വന്നേക്കാം. എന്തെങ്കിലും വാഗ്ദാനങ്ങൾ ആർക്കെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജോലിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
കന്നി രാശിക്കാർക്ക് ബിസിനസ്സിൽ പങ്കാളിയുടെ വാക്കുകൾ ശ്രദ്ധിക്കുക. സംസാരവും പെരുമാറ്റവും നിയന്ത്രിക്കേണ്ടതുണ്ട്. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും വിജയം നേടും. കടം വാങ്ങിയ പണം ഉടൻ തിരികെ നൽകാൻ സാധിക്കും.
തുലാം രാശിക്കാർക്ക് പുതിയ വാഹനം വാങ്ങാൻ അനുകൂ ദിവസമാണ്. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. ജോലിയിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അ് സാധിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാകും. ജോലികൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ആശയവിനിമയത്തിലൂടെ നിങ്ങൾക്ക് കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാകും. അനാവശ്യമായ ജോലികളിൽ കുടുങ്ങാൻ സാധ്യതയുണ്ട്.
ധനു രാശിക്കാർക്ക് ഇന്ന് തികച്ചും സാധാരണ ദിവസമായിരിക്കും. പ്രൊഫഷണൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് നഷ്ടത്തിലേക്ക് നയിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ അപരിചിതരെ വിശ്വസിക്കാതിരിക്കുക.
മകരം രാശിക്കാർക്ക് ബിസിനസിൽ അനുകൂലമായ ദിവസമാണിന്ന്. ജോലിയിലെ എല്ലാ തടസ്സങ്ങളും മാറും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കും. പുതിയ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാം. പങ്കാളിത്ത ജോലിയിൽ നഷ്ടം വരാൻ സാധ്യതയുണ്ട്.
കുംഭം രാശിക്കാർ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം. ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ വാക്കുകൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ഒരു പുതിയ ജോലി ആരംഭിക്കുന്നത് നല്ലതായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.
മീനം രാശിക്കാർക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് മികച്ചതായിരിക്കും. നിങ്ങൾക്ക് ഒരു മതപരമായ അല്ലെങ്കിൽ മംഗളകരമായ കാര്യത്തിൽ പങ്കെടുക്കാനാകും. പുറത്ത് എവിടെയെങ്കിലും പോകാനുള്ള അവസരമുണ്ടാകാം. തൊഴിൽ മേഖലയിൽ പുതിയ സ്ഥാനം ലഭിക്കും. രാഷ്ട്രീയരംഗത്തുള്ളവർക്ക് കൂടുതൽ ജനപിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)